ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മെ കീഴ്പ്പെടുത്തുന്ന ഒന്നാണ് ദേഷ്യം.

പ്രതീകാത്മക ചിത്രം | Pinterest

ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് തകരുന്നത് വർഷങ്ങൾ നീണ്ട ബന്ധങ്ങളോ ഒരു ദിവസത്തെ പോസിറ്റീവ് എനർജിയോ ആകാം.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഈ ‘ബാഡ് വൈബിനെ’ മറികടക്കാൻ ചില മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് വിദഗ്ധർ.അവ എന്താണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

റിവേഴ്സ് കൗണ്ടിംഗ്

പെട്ടെന്ന് ദേഷ്യം വരുമ്പോൾ പത്ത് മുതൽ ഒന്ന് വരെ പുറകോട്ട് എണ്ണുന്നത് തലച്ചോറിന് സാഹചര്യം വിലയിരുത്താൻ സമയം നൽകും. ഇത് പെട്ടെന്നുള്ള പൊട്ടിത്തെറികൾ ഒഴിവാക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

വെള്ളം കുടിക്കുക

ദേഷ്യം ശരീരത്തിലെ താപനില വർദ്ധിപ്പിക്കാറുണ്ട്. സാവധാനം ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും ഞരമ്പുകളെ ശാന്തമാക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

സാഹചര്യങ്ങളിൽ നിന്ന് പിന്മാറുക

തർക്കങ്ങൾ മുറുകുമ്പോൾ ആ സാഹചര്യത്തിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുക. ‘നമുക്ക് പിന്നീട് സംസാരിക്കാം’ എന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്കോ നടത്തത്തിനോ പോകുന്നത് മനസ്സിനെ ശാന്തമാക്കും.

പ്രതീകാത്മക ചിത്രം | AI Generated

ശ്വസന വ്യായാമം

ദീർഘമായി ശ്വാസമെടുത്ത് നാല് സെക്കൻഡ് പിടിച്ചുനിർത്തിയ ശേഷം സാവധാനം പുറത്തുവിടുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കും.

Breathing exercises | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File