ഇറച്ചി വേഗത്തില്‍ വേവിച്ചെടുക്കാന്‍ ഇതാ ചില ടിപ്‌സ്

സമകാലിക മലയാളം ഡെസ്ക്

മട്ടന്‍ പോലെയുള്ള ഇറച്ചി സാവധാനത്തില്‍ വേവിച്ചാല്‍ മാത്രമാണ് നന്നായി വെന്ത് കിട്ടുക എന്നത് നമ്മള്‍ക്കറിയാം.

പ്രതീകാത്മക ചിത്രം | Pinterest

ഇത്തരത്തില്‍ ഇറച്ചി വേവിച്ച് എടുക്കാന്‍ തന്നെ ധാരാളം ഗ്യാസും ചെലവാകും. അതും നഷ്ടം തന്നെ.

പ്രതീകാത്മക ചിത്രം | Pinterest

അധികം സമയം എടുക്കാതെ ഇറച്ചി വേഗത്തില്‍ നല്ല സോഫ്റ്റായി വേവിച്ചെടുക്കാന്‍ പാചകം ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

പ്രതീകാത്മക ചിത്രം | Pinterest

ചെറുതാക്കി നുറുക്കുക

ഇറച്ചി കറിവെക്കാന്‍ വാങ്ങിക്കുമ്പോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നമ്മള്‍ ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടും.

പ്രതീകാത്മക ചിത്രം | Pinterest

മസാല തിരുമ്മി വെക്കാം

ഇറച്ചി വേവിക്കുന്നതിന് മുന്‍പ് നല്ലപോലെ മസാല തിരുമ്മി വെക്കുന്നത് നല്ലതാണ്. അതുപോലെ തൈരോ, അല്ലെങ്കില്‍ നാരങ്ങയോ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ വെക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പ്രഷര്‍ കുക്കര്‍

പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടുന്നതിന് സഹായിക്കും. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പപ്പായ പേയ്സ്റ്റ്

ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനും പണ്ട് കാലം മുതല്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിച്ച് എടുക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി കിട്ടും.

Papaya paste | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file