തക്കാളി ആഴ്ചകളോളം പുതുമയോടെ സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

തക്കാളി ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്.

Tomatoes | Pinterest

ചില ട്രിക്കുകൾ ഉപയോ​ഗിച്ചാൽ തക്കാളി കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ പറ്റും.

Tomatoes | Pinterest

തക്കാളി ഒരിക്കലും പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. വായു സഞ്ചാരമുള്ള ഇടങ്ങളിലോ പാത്രത്തിലോ സൂക്ഷിക്കാം.

Tomatoes | Pinterest

പേപ്പർ ബാഗിലാക്കി തക്കാളി വയ്ക്കുന്നത് പെട്ടെന്ന് കേടാകാതിരിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

മുറിച്ച തക്കാളി ഒരു പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കാം. ഇത് തക്കാളി കേടുവരാതിരിക്കാൻ ഫലപ്രദമാണ്.

പ്രതീകാത്മക ചിത്രം | Pinterest

നേരിട്ട് സൂര്യപ്രകാശം ഉള്ള ഇടങ്ങളിൽ തക്കാളി സൂക്ഷിക്കരുത്.

Tomatoes | Pinterest

തക്കാളി കടയിൽ നിന്നു വാങ്ങിയാൽ വീട്ടിലെത്തിയ ഉടൻ കഴുകി വെള്ളം തുടച്ചതിനു ശേഷം സൂക്ഷിക്കാം.

Tomatoes | Pinterest

ഒരു ബോക്‌സിലേയ്ക്ക് ടിഷ്യു പേപ്പർ മടക്കി വെച്ചതിനു ശേഷം അതിലേയ്ക്ക് കുറച്ചു പൊടിയുപ്പ് വിതറി അതിൽ തക്കാളി വെച്ച് എടുത്തുവെയ്ക്കാവുന്നതാണ്.

Tomatoes | Pinterest

തക്കാളിയുടെ തണ്ട് താഴേക്ക് അഭിമുഖമായി സൂക്ഷിക്കുക. ഈ രീതി തക്കാളിയിലേക്ക് വായു കുറച്ച് മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ, ഇത് വേഗത്തിൽ കേടാകുന്നത് തടയുന്നു.

Tomatoes | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file