SREELAKSHMI P M
അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നാണ് കുക്കർ.
എന്നാൽ ചെറിയ അശ്രദ്ധകൾ പോലും കുക്കർ പെട്ടെന്ന് കേടാകാൻ കാരണമാകാം.
ശരിയായ രീതിയിൽ ഉപയോഗിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ കുക്കറിന്റെ ആയുസ് കൂട്ടാനും സുരക്ഷിതമായി ഉപയോഗിക്കാനും കഴിയും.
കുക്കർ ദീർഘകാലം നല്ല നിലയിൽ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
കുക്കർ ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ അഞ്ച് വർഷം വരെ നന്നായി പ്രവർത്തിച്ചേക്കാം.
ഉപയോഗം കഴിഞ്ഞാലുടൻ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക. ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് ഗ്യാസ്‌കറ്റിനും വിസിലിനുമെല്ലാം കേടുണ്ടാക്കും.
ഗ്യാസ്‌കറ്റ്, വിസില്‍ എന്നിവയെല്ലാം മാറ്റി പ്രത്യേകം കഴുകി വൃത്തിയാക്കണം.
കട്ടിയായ കറകൾ നീക്കാൻ ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകാം.
പാകം ചെയ്ത ശേഷമുള്ള വെള്ളമോ മറ്റ് ഭക്ഷണങ്ങളോ കുക്കറിൽ വെച്ച് കൂടുതൽ സമയം സൂക്ഷിക്കാതിരിക്കുക.
കഴുകിയ ശേഷം കുക്കറിന്‍റെ എല്ലാ ഭാഗങ്ങളും നന്നായി തുടച്ച് ഉണക്കി മാത്രം സൂക്ഷിക്കുക.
വർഷത്തിൽ ഒരു തവണയെങ്കിലും കുക്കറിന്‍റെ എല്ലാ ഭാഗങ്ങളും, പ്രത്യേകിച്ച് സേഫ്റ്റി വാൽവും ഗ്യാസ്‌കറ്റും, നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates