സമകാലിക മലയാളം ഡെസ്ക്
മഴക്കാല യാത്രകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. പച്ചപ്പും തണുത്ത കാലാവസ്ഥയും മഴനനഞ്ഞ വഴികളും യാത്രയെ കൂടുതൽ മനോഹരമാക്കും.
എന്നാൽ ചെറിയ തയ്യാറെടുപ്പുകളും ചില മുൻകരുതലുകളും ഇല്ലെങ്കിൽ ഈ ട്രിപ്പുകൾ ബുദ്ധിമുട്ടാകാനും സാധ്യതയുണ്ട്.
മഴക്കാലത്ത് യാത്ര കൂടുതൽ സുരക്ഷിതവും കംഫർട്ടബിളും എഞ്ചോയബിളുമായി മാറ്റാൻ സഹായിക്കുന്ന ചില ടിപ്സുകൾ പരിചയപ്പെടാം.
യാത്രയ്ക്കിറങ്ങും മുമ്പ് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറക്കരുത്. ചാര്‍ജറും പവര്‍ബാങ്കുമൊക്കെ കൈയില്‍ കരുതുകയുംവേണം.
സിനിമകളോ സീരീസുകളോ ഡൗണ്‍ലോഡ് ചെയ്തുവച്ചാല്‍ യാത്രയുടെ മടുപ്പറിയാതെ അവ കണ്ടിരിക്കാം.
നനഞ്ഞാല്‍ വേഗം ഉണങ്ങുന്നതരം വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക.
നനവ് തങ്ങിനില്‍ക്കുന്ന ചെരുപ്പുകള്‍ ഒഴിവാക്കാം. വെള്ളം ഇറങ്ങിപ്പോകുന്ന, ചര്‍മത്തില്‍ ഈര്‍പ്പം ഉണ്ടാക്കാത്ത തരം ചെരുപ്പുകളാണ് മഴക്കാലത്തിന് അനുയോജ്യം.
നനഞ്ഞ കുട, റെയില്‍കോട്ട് തുടങ്ങിയവ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ കൈയില്‍ കരുതാം.
യാത്രയില്‍ കുടിക്കാന്‍ ചൂടുവെള്ളം കൈയില്‍ കരുതുന്നത് നല്ലതാണ്.
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates