സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്നതാണ് പാൽ.
ചില സമയങ്ങളിൽ പാൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പാൽ പിരിഞ്ഞു പോകാറുണ്ട്.
പാലിന്റെ ഫ്രഷ്നസ് നിലനിർത്താനും കേടാകാതെ ദീർഘനേരം സൂക്ഷിക്കാനും ചില പൊടിക്കൈകൾ നേക്കാം.
പാക്കറ്റ് പാൽ ആണെങ്കിലും ഫാമിൽ നിന്ന് നേരിട്ട് വാങ്ങുന്ന പാൽ ആണെങ്കിലും, വാങ്ങിയ ഉടൻ തന്നെ തിളപ്പിച്ച് വയ്ക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും. പാൽ തിളപ്പിച്ച് തണുത്തതിനു ശേഷം മാത്രം വേണം ഫ്രിഡ്ജിലേക്ക് മാറ്റാൻ.
പലരും പാൽ ഫ്രിഡ്ജിന്റെ ഡോറിലുള്ള കള്ളികളിലാണ് വയ്ക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം വാതിലിലെ താപനിലയിൽ മാറ്റമുണ്ടാകുന്നത് ഇത്തരത്തിൽ വയ്ക്കുന്ന പാൽ പെട്ടെന്ന് കേടാകാൻ കാരണമാകും. അതുകൊണ്ട് ഫ്രിഡ്ജിന്റെ ഉൾവശത്തുള്ള തണുപ്പ് കൂടിയ ഭാഗത്ത് പാൽ വയ്ക്കാൻ ശ്രദ്ധിക്കാം.
പൂർണ്ണമായും വൃത്തിയുള്ള പാത്രങ്ങളിൽ വേണം പാൽ തിളപ്പിക്കുകയും സൂക്ഷിക്കുകയൂം ചെയ്യേണ്ടത്. നേരിയ തോതിൽ പഴയ പാലിന്റെ അംശമോ സോപ്പിന്റെ അംശമോ പാത്രത്തിലുണ്ടെങ്കിൽ അതും പാൽ പിരിയാൻ കാരണമാകും.
ഫ്രിഡ്ജ് ഇല്ലെങ്കിൽ പാൽ ഓരോ 5-6 മണിക്കൂർ കൂടുമ്പോഴും തിളപ്പിച്ചു വയ്ക്കുന്നത് നല്ലതാണ്. എന്നാൽ ഓരോ തവണ തിളപ്പിക്കുമ്പോഴും പാൽ പാത്രം നന്നായി അടച്ചു വേണം വയ്ക്കാൻ.
നേരിട്ടുള്ള സൂര്യപ്രകാശമോ ശക്തമായിട്ടുള്ള കൃത്രിമ വെളിച്ചമോ പാലിന്റെ ഗുണമേന്മ കുറയ്ക്കാൻ സാധ്യതയുണ്ട്. വെളിച്ചം തട്ടുന്നത് പാലിന്റെ രുചി മാറാനും വിറ്റാമിനുകൾ നശിക്കാനും ഇടയാക്കും. അതിനാൽ പാൽ എപ്പോഴും ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ.
പാൽ തിളപ്പിക്കുമ്പോൾ അല്പം വെള്ളം ചേർക്കണം, ഇത് പാത്രത്തിന്റെ അടിയിൽ പാൽ പിടിക്കാതിരിക്കാൻ സഹായിക്കും. പാൽ പാത്രത്തിൽ നിന്ന് എടുത്ത ശേഷം ബാക്കി വന്ന പാൽ ഒരിക്കലും തിരിച്ചു പാക്കറ്റിലേക്കോ പ്രധാന പാത്രത്തിലേക്കോ വീണ്ടും ഒഴിച്ച് സൂക്ഷിക്കുന്നതും പാൽ കേടാവാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates