സമകാലിക മലയാളം ഡെസ്ക്
മാറിയ ജീവിതരീതിയും സമ്മർദ്ദവും കാരണം മുടിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.
അറ്റം പിളരുന്നതും പൊട്ടുന്നതും അതിൽ ചിലത് മാത്രമാണ്.
മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും തടയാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാം.
ഷാംപൂ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രത
മുടിയിൽ ഷാംപൂ ഇടുന്നത് നല്ലതാണെങ്കിലും സൾഫേറ്റ് രഹിതമായ മൈൽഡ് ഷാംപൂകൾ മാത്രം ഉപയോഗിക്കുക.
മൃദുവായി ചീകുക
മുടിയിൽ കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ നനഞ്ഞ മുടി ചീവുന്നത് മൃദുവായി ആയിരിക്കണം.
ഉറങ്ങുമ്പോൾ സിൽക്ക് ഉപയോഗിക്കാം
തലയിണയിലെ തുണി കട്ടിയുള്ളതാണെങ്കിൽ ഉരസൽ ഉണ്ടായി നിങ്ങളുടെ മുടി പൊട്ടാൻ സാധ്യതയുണ്ട്.അതുകൊണ്ട് സിൽക്ക് മാസ്ക്കോ തലയണ കവർ സിൽക്ക് കൊണ്ടുള്ളതോ ആക്കാം.
ഇടവേളകളിൽ ട്രിം ചെയ്തുകൊടുക്കുക
അറ്റം പൊട്ടുന്ന മുടി ഇടവേളകളിൽ ട്രിം ചെയ്തു കൊടുക്കുന്നത് കൂടുതൽ കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
മുടിയിലെ കെട്ടുകൾ അഴിച്ച് സൂക്ഷിക്കുക
മുടി കഴുകിയശേഷം പകുതി ഉണങ്ങുമ്പോൾ കെട്ടഴിക്കാൻ കുറച്ചു സമയം ചിലവാക്കുക.
ചൂട് കുറയ്ക്കുക
മുടിക്ക് ഏറ്റവും അധികം കേടുപാട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് ബ്ലോഡയറുകൾ, ഫ്ലാറ്റ് അയൺ കേളിംഗ് വാണ്ടുകൾ എന്നിവ. അതുകൊണ്ടുതന്നെ ഇവ മുടിയിൽ ഉപയോഗിക്കുന്നത് പരമാവധി കുറക്കുക.
ജലാംശം നിലനിർത്തുക
മുടിയിൽ ജലാംശം നിലനിർത്തുന്നത് അവയെ പൊട്ടാതെ സൂക്ഷിക്കുന്നു. ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക.കാരണം നിർജലീകരണം മുടിയെ തളർത്തിയേക്കാം.
സമീകൃത ആഹാരം
പ്രോട്ടീൻ, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, ഫൈബർ ബയോട്ടിൻ, വിറ്റാമിൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates