സമകാലിക മലയാളം ഡെസ്ക്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മഞ്ഞൾ.
പാചകത്തിനും രോഗങ്ങളെ തടയാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
കൂടുതൽ മഞ്ഞൾ വാങ്ങുമ്പോൾ അവ കേടുവരാതെ സൂക്ഷിക്കുക എന്നത് വീട്ടമ്മമാർക്ക് വലിയൊരു ടെൻഷനാണ്.
മഞ്ഞൾ കേടുവരാതെ കുറച്ച് കാലം സൂക്ഷിക്കാനുള്ള ചില പൊടിക്കൈകൾ നോക്കാം
കഴുകി ഉണക്കാം
മഞ്ഞൾ കടയിൽ നിന്നും വാങ്ങിയതിന് ശേഷം ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. ഇത് പറ്റിപ്പിടിച്ച അഴുക്കിനെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കുന്നു. കഴുകിയതിന് ശേഷം ഈർപ്പം ഇല്ലാതെ ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
വായുകടക്കാത്ത പാത്രം ഉപയോഗിക്കാം
മഞ്ഞൾ നന്നായി ഉണക്കിയതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പ്രകാശവും ഈർപ്പവും ഉണ്ടാവാൻ പാടില്ല.
മഞ്ഞൾ പൊടിച്ച് ഉപയോഗിക്കാം
മഞ്ഞൾ മാസങ്ങളോളം കേടുവരാതിരിക്കാൻ പൊടിച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം കുറച്ച് ദിവസം വെയിലത്ത് ഉണക്കിയെടുക്കാം. ശേഷം നന്നായി പൊടിച്ച് വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ മതി.
എണ്ണ ഉപയോഗിക്കാം
കഴുകി നന്നായി ഉണക്കിയതിന് ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതുകഴിഞ്ഞ് ജാറിൽ കുറച്ച് എണ്ണ എടുത്തതിന് ശേഷം അതിലേക്ക് മഞ്ഞൾ കഷ്ണങ്ങളിട്ട് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം.ഇത് തണുപ്പുളള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഫ്രീസ് ചെയ്യാം
മഞ്ഞൾ ദീർഘകാലം കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. മുറിച്ചും അല്ലാതെയും ഇത് സൂക്ഷിക്കാൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates