സമകാലിക മലയാളം ഡെസ്ക്
കൂടുതൽ സമയവും അടുക്കളയിലാണ് നമ്മൾ ചിലവഴിക്കാറുള്ളത്.
അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്.
അടുക്കളയിലെ പറ്റിപ്പിടിച്ച കറയും അഴുക്കും ഇല്ലാതാക്കാനുള്ള ചില വഴികൾ ഇതാ.
ഡിഷ് സോപ്പ്
ഡിഷ് സോപ്പ് ഉപയോഗിച്ച് അടുക്കളയിൽ പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി.
വിനാഗിരി
അടുക്കളയിൽ കറപിടിച്ച ഭാഗത്ത് വിനാഗിരി തളിച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകാം. ഇത് ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിക്കളഞ്ഞാൽ മതി.
മൈക്രോഫൈബർ തുണി
കറയും അഴുക്കുമുള്ള ഭാഗങ്ങളിൽ നനഞ്ഞ മൈക്രോഫൈബർ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്തൽ മാത്രം മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates