സമകാലിക മലയാളം ഡെസ്ക്
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറു നാരങ്ങ. അതുകൊണ്ട് തന്നെ അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത ഐറ്റം കൂടിയാണിത്.
ആരോഗ്യം മാത്രമല്ല മറ്റു പല ഗുണങ്ങളുമുണ്ട് നാരങ്ങയ്ക്ക്. എത്ര ഉരച്ചാലും തേച്ചലും പോകാത്ത അഴുക്കിനെയൊക്ക അലിയിച്ചു കളയാന്‍ നാരങ്ങയൊരെണ്ണം മതി.
പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറകളും നീക്കാനും ദുര്‍ഗന്ധമകറ്റാനുമൊക്കെ ഇനി നാരങ്ങയെ കൂട്ടുപിടിക്കാം.അത് എങ്ങനെയെന്ന് പറഞ്ഞുതാരം.
കട്ടിങ് ബോര്‍ഡ് വൃത്തിയാക്കാന്‍
കട്ടിങ് ബോര്‍ഡില്‍ അല്പം ഉപ്പ് വിതറിയ ശേഷം പകുതി നാരങ്ങ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം വെള്ളമൊഴിച്ച് നന്നായി കഴുകുക. കട്ടിങ് ബോര്‍ഡിലെ കറകളൊക്കെ നീങ്ങി വൃത്തിയാവാന്‍ ഇത് സഹായിക്കും.
ഫ്രിഡ്ജ്, ഓവന്‍ ഡോര്‍ എന്നിവ വൃത്തിയാക്കാന്‍
ഒരു സ്‌പ്രേബോട്ടിലില്‍ വെള്ളം നിറച്ച് അതിലേക്ക് നാരങ്ങാനീര് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഫ്രിഡിജിലും ഓവന്‍ ഡോറിലും സ്‌പ്രേചെയ്ത ശേഷം അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞ് തുടച്ച് വൃത്തിയാക്കാം.
സിങ്കില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍
അര കപ്പ് ബേക്കിങ് സോഡയില്‍ പകുതി നാരങ്ങയുടെ നീര് മിക്‌സ് ചെയ്യുക. ഇത് സിങ്കിലേക്ക് ഒഴിച്ച് അല്പസമയം കഴിഞ്ഞ് തണുത്തവെള്ളമൊഴിച്ച് കഴുകുക.
ഗ്ലാസ് പാത്രങ്ങള്‍ തിളങ്ങാന്‍
ഗ്ലാസ് പാത്രങ്ങളിലെ മങ്ങല്‍ മാറാന്‍ നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ പാത്രങ്ങള്‍ മുക്കിവെച്ച ശേഷം ബേക്കിങ് സോഡ കൊണ്ട് ഉരച്ചു കഴുകാം. പാത്രങ്ങള്‍ തിളങ്ങും.
വീടിനുള്ളിലെ ദുര്‍ഗന്ധമകറ്റാന്‍
നാരങ്ങകൊണ്ട് ഉഗ്രന്‍ എയര്‍ഫ്രഷ്‌നര്‍ തയ്യാറാക്കാം. ഒരുപിടി ഗ്രാമ്പുവിലേക്ക് രണ്ട് കഷണം നാരങ്ങ ചേര്‍ത്ത് ചെറുതീയില്‍ 30 മിനിറ്റ് തിളപ്പിച്ചെടുക്കുക.
ജനാലച്ചില്ലുകള്‍ വൃത്തിയാക്കാന്‍
ഒരു സ്‌പ്രേബോട്ടിലില്‍ നാരങ്ങാനീരും വെള്ളവും നിറച്ച് ചില്ലുകളില്‍ സ്‌പ്രേ ചെയ്യുക. കുറച്ച് സമയത്തിന് ശേഷം മൈക്രോഫൈബര്‍ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം.
വാഷ് ബേസിൻ വൃത്തിയാക്കാൻ
നാരങ്ങാ നീര് വെള്ളത്തില്‍ മിക്‌സ് ചെയ്ത് തുടച്ചാല്‍ വാഷ്‌ബേസിനിലെയും മറ്റും സോപ്പ് കറകള്‍ പോകും.
സ്റ്റൗ ടോപ്പ് വൃത്തിയാക്കാന്‍
സ്റ്റൗ ടോപ്പിന് മുകളില്‍ ബേക്കിങ് സോഡയും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം പുരട്ടുക. ശേഷം ഒരു കഷണം നാരങ്ങയുപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ഇനി രണ്ടോ മൂന്നോ മിനിറ്റിന് ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.
തറ തുടയ്ക്കാന്‍
നാരങ്ങാനീരും കുറച്ച് വിനാഗിരിയും വെള്ളത്തില്‍ ചേര്‍ത്ത് തറതുടച്ചാല്‍ നന്നായി വൃത്തിയാകുകയും ദുര്‍ഗന്ധമകലുകയും ചെയ്യും.
തുരുമ്പിനെ ഒഴിവാക്കാന്‍
തുരുമ്പ് പിടിച്ച പാത്രങ്ങള്‍, കത്തികള്‍, ട്രേകൾ എന്നിവ നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതമുപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates