സമകാലിക മലയാളം ഡെസ്ക്
തലയോട്ടി എണ്ണമയമുള്ളതാണെങ്കിൽ നിരവധി പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.
താരൻ, മുടികൊഴിച്ചിൽ, ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാറുണ്ട്.
തലയോട്ടിയിലെ എണ്ണമയം കുറയ്ക്കാനുള്ള ചില വഴികൾ നോക്കാം.
എല്ലാ ദിവസവും തല കഴുകുന്നത് തലയോട്ടിയിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും. ഇത് കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കും. അതിനാൽ ആഴ്ചയിൽ 2-3 തവണ മാത്രം തലകഴുകുന്നതാണ് നല്ലത്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
തലയോട്ടിയിലെ എണ്ണമയം കളയാൻ കുളിച്ചു കഴിഞ്ഞ് ഒരു മഗ്ഗ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനെഗർ ചേർത്ത് തല കഴുകുന്നത് നല്ലതാണ്. ഇത് തലയോട്ടിയിലെ പിഎച്ച് ലെവൽ നിലനിർത്തും. എണ്ണമയം കുറയ്ക്കുകയും ചെയ്യും.
കണ്ടീഷണർ ഒരിക്കലും തലയോട്ടിയിൽ ഉപയോഗിക്കരുത്. മുടിയുടെ അറ്റത്ത് മാത്രമാണ് കണ്ടീഷണർ ഉപയോഗിക്കുക. കണ്ടീഷണർ തലയോട്ടിയിൽ തേച്ചാൽ എണ്ണമയം വർധിക്കാൻ കാരണമാകും.
ടീ ട്രീ ഓയിലിൽ ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് എണ്ണമയം നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ ഷാംപൂവിൽ 2-3 തുള്ളി ടീ ട്രീ ഓയിൽ ചേർത്ത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ഭക്ഷണത്തിൽ എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കാൻ ശ്രമിക്കുക. സിങ്ക്, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് തലയോട്ടിയിലെ എണ്ണ ഉൽപ്പാദനം കുറയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates