നല്ല ബീഫ് തിരിച്ചറിയാൻ ഇതാ ചില വഴികൾ

സമകാലിക മലയാളം ഡെസ്ക്

ബീഫ് റോസ്റ്റും ബീഫ് ഫ്രൈയുമെല്ലാം ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമാണ്.

Beef curry | Pinterest

മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന ബീഫ് ഗുണമേന്മയുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയാം ?

Beef | Pinterest

ഇറച്ചിയുടെ നിറം, മണം, കൊഴുപ്പിന്റെ പ്രത്യേകതകൾ തുടങ്ങി പാക്കിങ് വരെ കൃത്യമായി പരിശോധിച്ചാൽ മാത്രമേ ആരോഗ്യകരമായ മാംസമാണോ നിങ്ങൾ വാങ്ങുന്നതെന്ന് ഉറപ്പിക്കാൻ കഴിയൂ.

Beef | Pinterest

നല്ല ഗുണമേന്മയുള്ള ബീഫിന് എപ്പോഴും തെളിഞ്ഞ ചുവപ്പ് നിറമായിരിക്കും ഉണ്ടാകുക. എന്നാൽ ഗ്രൗണ്ട് ബീഫ് വാങ്ങുമ്പോൾ പുറംഭാഗം ചുവപ്പും ഉൾഭാഗം നേരിയ തവിട്ട് നിറവുമായിരിക്കും. വായുവുമായുള്ള സമ്പർക്കം മൂലം സംഭവിക്കുന്ന സ്വാഭാവികമായ മാറ്റമാണിത്.

Beef | Pinterest

ഇറച്ചിക്ക് കടുത്ത ഇരുണ്ട നിറമാണെങ്കിൽ അത് പഴകിയതാണെന്ന് ഉറപ്പിക്കാം. പേശി നാരുകൾ ദുർബലമാകുന്നതാണ് ഇത്തരം നിറംമാറ്റത്തിന് കാരണം.

Beef | Pinterest

ബീഫിന്റെ രുചിയും മൃദുത്വവും നിശ്ചയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ‘മാർബ്ലിങ്’. മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളെയാണ് മാർബ്ലിങ് എന്ന് വിളിക്കുന്നത്.

Beef | Pinterest

ഇറച്ചിയിൽ വെളുത്ത വരകൾ കൃത്യമായി കാണുന്നുണ്ടെങ്കിൽ അത് നല്ല ഗുണനിലവാരമുള്ള ഇറച്ചിയാണെന്ന് മനസ്സിലാക്കാം. മാർബ്ലിങ് കുറഞ്ഞ ഇറച്ചിക്ക് സ്വാദും ആർദ്രതയും താരതമ്യേന കുറവായിരിക്കും.

Beef | Pinterest

ഫ്രഷ് ബീഫിന് രൂക്ഷമല്ലാത്ത സ്വാഭാവിക ഗന്ധണ് ഉള്ളത്. എന്നാൽ പുളിച്ചതോ അരോചകമായതോ ആയ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കേടായ ഇറച്ചിയാണെന്നതിന്റെ സൂചനയാണ്.

Beef | Pinterest

പച്ചയ്ക്ക് മണമില്ലെങ്കിലും വേവിക്കുമ്പോൾ രൂക്ഷഗന്ധം പുറത്തുവന്നാൽ അത്തരം ബീഫ് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

Beef | Pinterest

മാംസത്തിലെ കൊഴുപ്പിന്റെ നിറം നോക്കിയും അതിന്റെ ഗുണമേന്മ തിരിച്ചറിയാം. സാധാരണയായി വെള്ളയോ നേരിയ മഞ്ഞയോ നിറത്തിലായിരിക്കും കൊഴുപ്പ് കാണപ്പെടുക.

Beef | Pinterest

മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് ഈ നിറം മാറുന്നത്. പുല്ല് ധാരാളമായി കഴിച്ചു വളരുന്ന പോത്തുകളുടെ ഇറച്ചിയിലെ കൊഴുപ്പിന് നേരിയ മഞ്ഞ നിറമുണ്ടാകും.ധാന്യങ്ങൾ ഭക്ഷണമായി നൽകുന്നവയിൽ കൊഴുപ്പിന്റെ നിറം വെള്ളയായിരിക്കും.

Beef | Pinterest

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചിയും അതോടൊപ്പം ഗുണമേന്മയേറിയതുമായ ബീഫ് നിങ്ങൾക്ക് തീൻ മേശയിൽ ഒരുക്കാൻ സാധിക്കും

Beef | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File