സമകാലിക മലയാളം ഡെസ്ക്
സഹിക്കാനാവാത്ത ചൂടിലാണ് നമ്മുടെ നാട്.
പുറത്തെ ചൂടിനെ പേടിച്ച് അകത്തിരിക്കാമെന്നു വച്ചാല്‍ അവിടെയും സ്ഥിതി അതുതന്നെ.
ഈ സമയത്ത് ചൂടുപോലെ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് വീടിനുള്ളിലും മറ്റുമുള്ള പൊടിശല്ല്യം.
പൊടിയെ പമ്പകടത്താന്‍ ചില വഴികൾ ഇതാ
പൊടി അടിഞ്ഞുകൂടാന്‍ കാരണമാകുന്ന വസ്തുക്കളെ വീട്ടില്‍നിന്ന് പുറന്തള്ളുകയാണ് ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങള്‍, പഴയ കാര്‍പ്പെറ്റ്, ചവിട്ടി, പഴയ കര്‍ട്ടന്‍, പഴയ മെത്ത, പഴയ പേപ്പറുകള്‍ എല്ലാം ഇതിലുള്‍പ്പെടും.
കാര്‍പ്പെറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വര്‍ധിക്കുന്നതിന് കാരണം. അതുകൊണ്ട് വേനലില്‍ കാര്‍പ്പെറ്റ് കഴിവതും ഒഴിവാക്കണം. കാര്‍പ്പെറ്റിട്ടേ കഴിയൂ എന്നുണ്ടെങ്കില്‍, അവ ദിവസവും വൃത്തിയാക്കുക. ഇതിനായി വാക്വം ക്ലീനറുപയോഗിക്കാം.
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടയ്ക്കുക. പൊടിനീക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.
ചെരിപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക. വീടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരിപ്പുപയോഗിക്കാനോ പാടില്ല. ചെരിപ്പുകളില്‍ പൊടി വേഗം അടിഞ്ഞുകൂടും.
വാഹനങ്ങള്‍ പോകുന്ന റോഡിനടുത്താണ് വീടെങ്കില്‍, ജനലുകള്‍ കഴിവതും അടച്ചിടുക. അതിരാവിലെയും രാത്രിയും ജനലുകള്‍ തുറന്നിടാം. കര്‍ട്ടനുപയോഗിക്കാനും ശ്രദ്ധിക്കുക.
ഗൃഹോപകരണങ്ങള്‍ നിത്യവും തുടയ്ക്കുക.
ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കിലും, ആഴ്ചയിലൊരിക്കല്‍ മാറ്റിവിരിക്കണം. അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ബെഡ്ഷീറ്റ് രണ്ടുദിവസത്തിലൊരിക്കല്‍ മാറ്റാം. കോട്ടന്‍ ബെഡ്ഷീറ്റുകളാണ് ആരോഗ്യകരം.
മാസത്തിലൊരിക്കല്‍ കിടക്കകള്‍ സൂര്യപ്രകാശത്തില്‍ ഉണക്കാം. പത്തുദിവസത്തിലൊരിക്കല്‍ തലയണയും വെയില്‍ കൊള്ളിക്കാം.
സ്വീകരണമുറി എല്ലാ ദിവസവും അടിച്ചുവൃത്തിയാക്കി നനച്ചുതുടയ്ക്കാം.
ലിവിങ് റൂമിലെ കട്ടിയുള്ള കര്‍ട്ടനുകളില്‍ പൊടിയടിഞ്ഞിരിക്കും. കനംകുറഞ്ഞ നേര്‍ത്ത തുണികൊണ്ടുള്ള കര്‍ട്ടനുകളാണ് ആരോഗ്യകരം. കഴുകിയുണക്കാനും എളുപ്പമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates