ഗ്യാസ് തീരുമെന്ന പേടിയിലാണോ?; ഉപയോഗം കുറയ്ക്കാൻ ഇതാ ചില വഴികൾ

സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന സംഘർഷം നമ്മുടെ കേരളത്തിലെ അടുക്കളകളെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.

Gas cylinder | Pinterest

പാചക വാതക ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അടച്ച റസ്റ്റോറന്റുകൾ ഇപ്പോഴും തുറന്നിട്ടില്ല. കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്.

Gas cylinder | Pinterest

നിത്യജീവിതത്തിൽ എൽപിജിയെ അമിതമായി ആശ്രയിക്കുന്ന കുടുംബങ്ങളെയും ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

Gas cylinder | Pinterest

പാചകവാതക ഉപയോഗം പരമാവധി കുറയ്ക്കാനും ഇന്ധനം ലാഭിക്കാനുമുള്ള പ്രായോഗിക മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് ചിന്തിക്കുകയാണ് ഇപ്പോൾ ഓരോരുത്തരും.

Gas cylinder | Pinterest

ഈ സാഹചര്യത്തെ സഹായിക്കുന്ന ചില ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചും അറിയാം.

Gas cylinder | Pinterest

ഇൻഡക്ഷൻ കുക്കറുകൾ

കറൻ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറുകൾ വെള്ളം ചൂടാക്കാനും പാൽ തിളപ്പിക്കാനും മറ്റും ഉപയോഗിക്കുന്നത് എൽപിജിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കും. സോളാർ പാനലുകൾ ഉള്ള വീടുകളാണെങ്കിൽ ഇത് തികച്ചും സൗജന്യമായ പാചകരീതിയായി മാറും.

Induction cookers | Pinterest

ബയോഗ്യാസ് പ്ലാന്റുകൾ

അടുക്കളയിലെയും പറമ്പിലെയും ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ പാചകവാതകം ഉൽപ്പാദിപ്പിക്കാം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും അനെർട്ട് വഴിയും സർക്കാർ സബ്സിഡികളും ലഭ്യമാണ്.

Biogas plants | Pinterest

പുകയില്ലാത്ത വിറകടുപ്പുകൾ

ഗ്രാമപ്രദേശങ്ങളിലും പറമ്പുള്ള വീടുകളിലും വിറക്, തൊണ്ട്, ചിരട്ട എന്നിവ ലഭ്യമാണെങ്കിൽ പുകയില്ലാത്ത ആധുനിക അടുപ്പുകൾ ഉപയോഗിക്കാം. ഇത് അടുക്കളയിൽ പുക നിറയുന്നത് ഒഴിവാക്കുകയും എൽപിജിയുടെ ഉപയോഗം പകുതിയായി കുറയ്ക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Facebook

ഇലക്ട്രിക് റൈസ് കുക്കറുകൾ / എയർ ഫ്രയറുകൾ

ചോറ് വെക്കാൻ റൈസ് കുക്കറുകളും, എണ്ണ ഉപയോഗിച്ച് വറുക്കാനും പൊരിക്കാനും എടുക്കുന്ന ഗ്യാസ് ഒഴിവാക്കാൻ എയർ ഫ്രയറുകളും മൈക്രോവേവ് ഓവനുകളും ഉപയോഗിക്കാവുന്നതാണ്.

Electric rice cooker | Pinterest

ശരിയായ ആസൂത്രണം പ്രധാനം

പലരും സിലിണ്ടര്‍ പൂര്‍ണമായും കാലിയാകുന്നത് വരെ കാത്തിരിക്കാതെ ഇതിന് പകരം സിലിണ്ടര്‍ ഉപയോഗം പകുതിയാകുന്ന സമയത്ത് തന്നെ ബുക്ക് ചെയ്യുകയാണെങ്കില്‍ അവസാന നിമിഷത്തെ ക്ഷാമം ഒഴിവാക്കാനായി സാധിക്കും.

gas cylinder | Pinterest

ഒരു സിലിണ്ടർ ഏകദേശം എത്രദിവസം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്ന് കൃത്യമായി ട്രാക്ക് ചെയ്യുക. ഇതറിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ പൂര്‍ണമായും കഴിയുന്നതിന് മുന്‍പ് തന്നെ അടുത്തത് ബുക്ക് ചെയ്യാനായി സഹായിക്കും.

gas cylinder | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File