സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് മിക്ക വീടുകളിലേയും വൈദ്യുതി ബിൽ കൂടുതലാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാരണം ഫാനും എസിയും എപ്പോഴും ഓൺ ചെയ്തു വെയ്ക്കുന്നതാണ് ബിൽ കൂടാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടത്.
എന്നാൽ ഇവയ്ക്ക് പുറമെ നമ്മൾ അറിയാതെ വരുത്തുന്ന ചില തെറ്റുകളും ബിൽ കൂടാൻ കാരണമാകാറുണ്ട്.
വൈദ്യുതി ബിൽ കുറയ്ക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നോക്കാം.
പല ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിക്കാതിരിക്കുമ്പോഴും പ്ലഗ് ഇൻ ചെയ്തിട്ടിരുന്നാൽ അവ വൈദ്യുതി ഉപയോഗിക്കാറുണ്ട്. വലിയ അളവിൽ വൈദ്യുതി വലിച്ചെടുത്തില്ലങ്കിലും ചെറിയ അളവിൽ ഇവ വൈദ്യുതി വലിച്ചെടുക്കും. അതിനാൽ ഉപയോഗം കഴിഞ്ഞാൽ സ്വിച്ച് ഓഫ് ചെയ്യുന്നതിനൊപ്പം പ്ലഗ് ഊരിയിടാനും ശ്രദ്ധിക്കുക.
പഴയ ഇലക്ട്രോണിക് വസ്തുക്കളുടെ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂട്ടാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും തകരാർ വന്നിട്ടുണ്ടെങ്കിൽ ഇരട്ടി വൈദ്യുതി ഇവ വലിച്ചെടുക്കും.
പത്ത് പതിനഞ്ച് വർഷം പഴക്കമുള്ള ഉപകരണത്തെക്കൾ നല്ലത് സ്റ്റാർ റേറ്റിങ് ഉള്ള പുതിയ ഉപകരണങ്ങൾ വാങ്ങുന്നതാണ്. ഇത് വൈദ്യുതി ബില് കുറക്കാൻ സഹായിക്കുകയും ചെയ്യും.
എസി ഉപയോഗിക്കുന്ന വീടാണെങ്കിൽ ജനാലകളിലൂടെയോ വാതിലിന്റെ വിടവുകളിലൂടെയോ അകത്തെ വായു പുറത്തുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഇൻസുലേഷൻ മോശമായാൽ എസിക്ക് കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും, ഇത് നിങ്ങളുടെ കറന്റ് ബില്ലിനെ കുത്തനെ കൂട്ടാൻ ഇടയാക്കും.
ഉപയോഗം കഴിഞ്ഞാൽ ഉപകരണങ്ങൾ ഓഫ് ചെയുക. ഇത് നിങ്ങളുടെ കറന്റ് ബില്ല് കുറക്കാൻ സഹായിക്കും. മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യുക.
സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. എൽഇഡി ബൾബുകൾ കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ പ്രകാശം നൽകുന്നവയാണ്.
എസി, ഹീറ്റർ തുടങ്ങിയവയുടെ ഫിൽട്ടറുകളിൽ പൊടി പിടിച്ചാൽ വായു സഞ്ചാരം തടസ്സപ്പെടും. ഇത് മെഷീൻ കൂടുതൽ ലോഡ് എടുക്കാൻ കാരണമാകും. ഇടയ്ക്കിടെ ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് മെഷീന്റെ ആയുസ്സ് കൂട്ടാനും വൈദ്യുതി ലാഭിക്കാനും സഹായിക്കും.
മറ്റ് കാരണങ്ങൾ ഒന്നും ഇല്ലാതെ അമിതമായി ഇലക്ട്രിസിറ്റി ബില്ല് വർധിക്കുന്നുണ്ടെങ്കിൽ വീട്ടിലെ വയറിങ്ങിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. അതുപോലെ മീറ്ററിന് തകരാറുകൾ ഉണ്ടെങ്കിലും കറന്റ് ബില്ല് കൂടാം. അതും ശ്രദ്ധിക്കുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates