സമകാലിക മലയാളം ഡെസ്ക്
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.
ആർത്തവസമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും.
ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്.
ഒരു ടീസ്പൂൺ ഉലുവയെടുത്ത് ചൂടാക്കിയതിന് ശേഷം അതിൽ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഇളം ചൂടിൽ കുടിക്കുക.
ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റിൽ പിടിക്കുക. ഇത് വേദന കുറക്കുകയും മസിലുകൾക്ക് അയവ് നൽകുകയും ചെയ്യും. കൂടാതെ തേൻ ചേർത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.
തുളസി ഇട്ട വെളളം/ചായ, പുതിനയില ഇട്ട വെളളം അല്ലെങ്കില്‍ ചായ തുടങ്ങിയവ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.
ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും.
ആര്‍ത്തവത്തിന് മുമ്പായി പപ്പായ ധാരാളം കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്‌ക്കാന്‍ ഫലപ്രദമാണ്.
ആര്‍ത്തവ കാലത്തെ വയര്‍ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ കാരറ്റ് സഹായിക്കും. ആര്‍ത്തവ സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കുന്നത് വേദന കുറക്കും.
കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം ആര്‍ത്തവസമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും.
ഒരു സ്‌പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കും.
നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates