സമകാലിക മലയാളം ഡെസ്ക്
ജീരകത്തിനുപോലും വിപണിയിൽ വ്യാജൻ വന്നിരിക്കുകയാണ്
ദിവസേന ഉപയോഗിക്കുന്ന ഈ ചെറിയ വസ്തുവിൽ പോലും കൃത്രിമം ഉണ്ടെന്നത് എല്ലാവരയേും ഞെട്ടിച്ചിരിക്കുകയാണ്.
അതിനാൽ, നമ്മൾ വാങ്ങുന്ന ജീരകം യഥാർത്ഥതാണോ വ്യാജനാണോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
വ്യാജ ജീരകം തിരിച്ചറിയാനുള്ള ചില വഴികൾ നോക്കാം
ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ജീരകം ഇടുമ്പോൾ വെള്ളത്തിന്റെ നിറം പെട്ടെന്ന് മാറുന്നുണ്ടെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.
ജീരകം കൈവെള്ളയിൽ വെച്ച് നന്നായി ഉരസുമ്പോൾ കൈയിൽ കറുത്ത നിറമോ അഴുക്കോ പറ്റുന്നുണ്ടെങ്കിൽ അത് മായം ചേർത്തതാണ്.
യഥാർത്ഥ ജീരകത്തിന് പ്രത്യേകമായ സുഗന്ധമുണ്ടാകും. എന്നാൽ വ്യാജനാണെങ്കിൽ മണം കുറവായിരിക്കുകയോ അല്ലെങ്കിൽ മണ്ണെണ്ണയുടെയോ രാസവസ്തുക്കളുടെയോ മണം അനുഭവപ്പെടുകയോ ചെയ്യും.
വാങ്ങിയ ജീരകം ശാസ്ത്രീയമായി പരിശോധിക്കണമെന്നുണ്ടെങ്കിൽ സർക്കാർ അംഗീകൃത ലാബുകളെയും സമീപിക്കാവുന്നതാണ്. ചെറിയൊരു ഫീസ് അടച്ച് പൊതുജനങ്ങൾക്ക് തങ്ങൾ വാങ്ങിയ സാധനങ്ങൾ ഇവിടങ്ങളിൽ പരിശോധനയ്ക്ക് നൽകാം.
എപ്പോഴും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും കൃത്യമായ ലേബലിങ് ഉള്ള സീൽ ചെയ്ത പാക്കറ്റുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates