സമകാലിക മലയാളം ഡെസ്ക്
വേനൽച്ചൂട് കൂടുമ്പോൾ പലർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ചൂടുകുരു.
ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ നാളികൾ അടഞ്ഞുപോകുകയും, വിയർപ്പ് പുറത്തേക്ക് വരാൻ കഴിയാതെ ചർമത്തിനടിയിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്.
ചൂടുകാലത്ത് ചർമ്മസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകി ചൂടുകുരുവിനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന് നോക്കാം.
അയ്യഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
ഏസി, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുക.
ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക
ക്രീമുകൾ, എണ്ണകൾ, പൗഡറുകൾ എന്നിവ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും എന്നതിനാൽ കഴിവതും ഇവ ഒഴിവാക്കുക.
പ്രിക്കിലി ഹീറ്റ് പൗഡറുകൾ വിപണിയിൽ സുലഭമാണ്. ഇവ ഉപയോഗിക്കുമ്പോൾ ചൊറിച്ചിലിന് ആശ്വാസം ലഭിച്ചേക്കാം എന്നതൊഴിച്ചാൽ, ചൂടുകുരു ഭേദമാകില്ല.
ഇത്തരം പൗഡറുകൾ ചിലപ്പോൾ വിയർപ്പ് ഗ്രന്ധികളിൽ കൂടുതൽ തടസ്സം സൃഷ്ടിച്ച്, അവസ്ഥ കൂടുതൽ മോശമാകാം.മറിച്ച് പൗഡർ ഇട്ടില്ലെങ്കിലും ചൂടുകുരു തനിയെ പോകുകയും ചെയ്യും.
അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.
വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കും എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates