സമകാലിക മലയാളം ഡെസ്ക്
ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിൽ ചുവന്നുള്ളിക്ക് വലിയ പങ്കുണ്ട്.
എന്നാൽ, പാചകത്തിനായി ഉള്ളി വൃത്തിയാക്കുക എന്നതാണ് അടുക്കളയിലെ ഏറ്റവും ശ്രമകരമായ ജോലികളിൽ ഒന്ന്.
ചെറിയ ഉള്ളിയുടെ തൊലികളയൽ ഈസിയാക്കാനുള്ള രണ്ട് രീതികൾ നോക്കാം
വെള്ളത്തിൽ കുതിർത്തെടുക്കാം
ചുവന്നുള്ളിയുടെ മുകൾഭാഗവും കീഴ്ഭാഗവും (വേരുള്ള ഭാഗം) ചെറുതായി മുറിച്ചുമാറ്റുക.
മുറിച്ച ഉള്ളികൾ ഒരു പാത്രത്തിലെ ചൂടുവെള്ളത്തിൽ 15-20 മിനിറ്റ് മുക്കിവെയ്ക്കാം.
വെള്ളത്തിൽ നിന്ന് എടുത്ത ശേഷം തൊലി മാറ്റാൻ ശ്രമിക്കുക. ഉള്ളി കുതിരുന്നതുകൊണ്ട് തൊലി വളരെ വേഗത്തിൽ ഇളകിപ്പോരും.
ഈർപ്പമുള്ളതിനാൽ കണ്ണിൽ എരിച്ചിൽ ഉണ്ടാകുന്നതും കുറയും.
ഫ്രീസറിൽ വെക്കാം
ഉള്ളി തൊലിയോടെ ഒരു സിപ് ലോക്ക് ബാഗിലോ അല്ലെങ്കിൽ അടപ്പുള്ള പാത്രത്തിലോ ഇടുക.
ഇത് 10-15 മിനിറ്റ് നേരം ഫ്രീസറിൽ വെക്കുക.
തണുത്തതിനു ശേഷം പുറത്തെടുത്ത് തൊലി കളയാൻ ശ്രമിക്കുക. തണുപ്പ് കാരണം തൊലി എളുപ്പത്തിൽ അടർന്നു വരും.
കൂടാതെ, ഉള്ളിയിൽ അടങ്ങിയിട്ടുള്ള, കണ്ണെരിച്ചിലുണ്ടാക്കുന്ന സംയുക്തങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നത് കാരണം കണ്ണിൽ നിന്ന് വെള്ളം വരുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates