സമകാലിക മലയാളം ഡെസ്ക്
തേങ്ങാ ചട്ണി വെറുമൊരു കറിയല്ല, അതൊരു ഒന്നൊന്നര അനുഭവമാണ്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മൾ ഉണ്ടാക്കുന്ന ചട്ണിയുടെ രുചി ഇരട്ടിയാകും.
ചൂട് ഇഡ്ഡലിയുടെ കൂടെ സാമ്പാറിനൊപ്പം വിളമ്പാൻ പറ്റിയ പെർഫെക്ട് തേങ്ങാ ചട്ണിയുടെ രഹസ്യങ്ങൾ അറിയാം.
തേങ്ങാപ്പാൽ കൂടുതലുള്ള ഇളം തേങ്ങയാണ് ചട്ണിയ്ക്ക് രുചി കൂട്ടുക.
നിലക്കടലയും തേങ്ങയും 1:1 എന്ന അനുപാതത്തിൽ എടുക്കണം. ഈ അളവ് മാറിയാൽ ചട്ണിയുടെ രുചി മൊത്തത്തിൽ മാറും.
തേങ്ങാ ചട്ണി പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതുകൊണ്ട്, കഴിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് അരയ്ക്കുന്നതാണ് നല്ലത്.
ചട്ണി നല്ല പേസ്റ്റ് പോലെ അരയ്ക്കരുത്, പകരം ചെറിയ തരികളോടെ അരച്ചെടുക്കണം. അപ്പോൾ കഴിക്കുമ്പോൾ തേങ്ങയുടെ ഭാഗങ്ങൾ കടിക്കാൻ കിട്ടും.
തേങ്ങ മിക്സിയിൽ അരയ്ക്കുമ്പോൾ തണുത്ത വെള്ളമോ ഐസ് ക്യൂബുകളോ ചേർത്ത് അരക്കുന്നത്, മിക്സിയിൽ അരയ്ക്കുമ്പോൾ ഉണ്ടാകുന്ന ചൂട് മൂലം തേങ്ങ വേവാതിരിക്കാനും രുചിയിൽ മാറ്റം വരാതിരിക്കാനും സഹായിക്കും.
കല്ലുപ്പ് ഉപയോഗിക്കുന്നത് ചട്ണിയ്ക്ക് സ്വാഭാവിക രുചി നൽകും.
ചട്ണിയ്ക്ക് അധികം കട്ടിയോ വെള്ളമോ ഇല്ലാതെ ശരിയായ പാകമായിരിക്കണം.
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവയിട്ട് ഇളക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. കഴിക്കാൻ നേരത്ത് മാത്രം അരപ്പ് ചട്ണിയിൽ ചേർത്താൽ അതിന്റെ മണം നഷ്ടപ്പെടില്ല.
ചട്ണി അരയ്ക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പുതിന എന്നിവ ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates