​നാവ് പൊള്ളിയാല്‍ പരിഹാരം ഇതാ​

സമകാലിക മലയാളം ഡെസ്ക്

നമ്മള്‍ ചൂടുള്ള ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ നാവ് പൊള്ളാന്‍ സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

നാവ് പൊള്ളിയാല്‍ അത് രണ്ട് ദിവസത്തേയ്ക്ക് അല്ലെങ്കില്‍ കുറച്ച് ദിവസത്തേയ്ക്ക് പുകച്ചിലോട് കൂടി നില്‍ക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഇത് ഇല്ലാതിരിക്കാന്‍ വേഗത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

തേൻ

തേന്‍ ഇടയ്ക്കിടയ്ക്ക് പൊള്ളിയ ഭാഗത്ത് ചെറിയ രീതിയില്‍ പുരട്ടി കൊടുത്തുകൊണ്ടിരിക്കുക. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിനും തേന്‍ നല്ലതാണ്.

Honey | Pinterest

പുതിനയില

നാവ് പൊള്ളിയാല്‍ രണ്ട് മൂന്ന് പുതിനയില എടുത്ത് വായയില്‍ ഇട്ട് നന്നായി ചവച്ചരയ്ക്കണം. അതിന് ശേഷം ഇത് പൊള്ളിയ ഭാഗതത് കുറച്ച് നേരം വെക്കാവുന്നതാണ്. ഇത് വേഗത്തില്‍ പുകച്ചില്‍ കുറയ്ക്കാനും മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിനും സഹായിക്കുന്നു.

Mint leaves | Pinterest

തൈര്

നാവ് പൊള്ളിയാല്‍ വീട്ടില്‍ തൈര് ഉണ്ടെങ്കില്‍ കുറച്ച് തൈര് എടുത്ത് വായയില്‍ ഇടുക. അപ്പോള്‍ തന്നെ ഇറക്കാതെ കുറച്ച് നേരം വായയില്‍ വെച്ചതിന് ശേഷം ഇറക്കാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.

Curd | Pinterest

​ഇഞ്ചി നീര്​

നാവ് പൊള്ളിയാല്‍ കുറച്ച് ഇഞ്ചി നീര് എടുത്ത് അത് തേനില്‍ ചാലിച്ച് നിങ്ങള്‍ക്ക് പൊള്ളല്‍ ഏറ്റ ഭാഗത്ത് പുരട്ടാവുന്നതാണ്. അതുമല്ലെങ്കില്‍ കുറച്ച് ഇഞ്ചി ചതച്ച് തണുത്ത വെള്ളത്തില്‍ ഇട്ട് മിക്‌സ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് വായയില്‍ കുറച്ച് നേരം വെച്ച് കവിള്‍ കൊള്ളാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

​കറ്റാര്‍വാഴ​

കുറച്ച് കറ്റാര്‍വാഴ ജെല്‍ എടുത്ത് പൊള്ളിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. അതുപോലെ, ഇടക്കി‌‌ടക്ക് പുരട്ടി കൊടുക്കുന്നത് വേഗത്തില്‍ ആശ്വാസം ലഭിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

​നാവ് പൊള്ളിയാല്‍ ചെയ്യാന്‍ പാടില്ലാത്തത്​

നാവ് പൊള്ളിയാല്‍ വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ചായ കുടിക്കുമ്പോള്‍ നാവ് പൊള്ളിയാൽ വീണ്ടം കുടിക്കുന്നത് കാണാം ഒഴിവാക്കുക. ഇത് മുറിവ് സാവധാനത്തില്‍ ഉണങ്ങാനും പുകച്ചില്‍ ദീര്‍ഘനേരത്തേയ്ക്ക് നിലനിൽക്കാനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File