സമകാലിക മലയാളം ഡെസ്ക്
ചക്കക്കുരു ആരോഗ്യത്തിന് വളരെ ഗുണകരമാണെങ്കിലും, ഇവ കഴിച്ചാൽ ഗ്യാസ് ഉണ്ടാകുന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്.
ഇതിന് പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും നോക്കാം
ചക്കക്കുരുവിൽ ധാരാളം അന്നജവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ദഹിക്കാൻ സമയമെടുക്കും.
കുടലിൽ എത്തുമ്പോൾ ബാക്ടീരിയകൾ ഇവയെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നമാണ് ഗ്യാസ്.
ശരിയായി വേവിക്കാത്ത ചക്കക്കുരു കഴിച്ചാൽ അത് ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് വയറ് വീർക്കാനും അസ്വസ്ഥതയ്ക്കും കാരണമാക്കുന്നു.
ചക്കക്കുരു എപ്പോഴും നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കുക.
കുക്കറിൽ ചക്കക്കുരു വേവിക്കുമ്പോൾ ധാരാളം വെള്ളം ഒഴിച്ച് വേവിക്കുക. ഇത് ചക്കക്കുരു നന്നായിവെന്തുവരാൻ സഹായിക്കും.
ചക്കക്കുരുവിന്റെ പുറത്തെ കട്ടിയുള്ള വെള്ള തൊലി പൂർണ്ണമായും നീക്കം ചെയ്ത ശേഷം മാത്രം വേവിക്കുക. ഈ തൊലിയിലാണ് ഗ്യാസുണ്ടാക്കുന്ന ഫൈബർ കൂടുതലുള്ളത്.
ചക്കക്കുരു ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അതിൽ ജീരികം, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേർക്കുന്നത് ദഹനത്തിന് വളരെയെധികം സഹായിക്കും.
ചക്കക്കുരു കഴിക്കുമ്പോൾ കൂടെ ഒരു കപ്പ് മോരോ അല്ലെങ്കിൽ ദഹനം എളുപ്പമാക്കുന്ന ഇഞ്ചി ചായയോ കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥത കുറയ്ക്കും.
ഒറ്റയടിക്ക് ധാരാളം ചക്കക്കുരു കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates