സമകാലിക മലയാളം ഡെസ്ക്
ചായ വെറൈറ്റികളിൽ ചെമ്പരത്തി ചായയോട് പ്രത്യേക ഇഷ്ടം ഉള്ള നിരവധി ആളുകളുണ്ട്. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്താണ് ചെമ്പരത്തി ചായ തെയ്യാറാക്കുന്നത്. ആന്റിഓക്സിഡന്റുകളുടെ ഒരു കലവറ തന്നെയാണ് ചെമ്പരത്തി. ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
വിഷാംശം പുറന്തള്ളാൻ
കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതാൻ ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് കരൾ രോഗമുള്ളവരില്‍. ചെമ്പരത്തി ചായ ശരീരത്തിന്റെ വിഷാംശം നീക്കാനും കരളിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും.
ചർമം തിളങ്ങും
ചർമം തിളങ്ങാനും ചെമ്പരത്തി ചായ സൂപ്പർ ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫ്രീ-റാഡിക്കലുകളെ ചെറുക്കാനും ചർമത്തിലെ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കും. ഇത് ചർമം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കും.
രോഗപ്രതിരോധ ശേഷി
ചെമ്പരത്തിയിൽ അടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കാൻ ചെമ്പരത്തി ചായ സഹായിക്കും.
ദഹനം
ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് ചെമ്പരത്തി ചായ. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും വയറിലെ അസ്വസ്ഥതകൾ ശമിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്.
ശരീരഭാരം
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ചെമ്പരത്തി ചായ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴിപ്പിനെ കത്തിച്ചു കഴഞ്ഞു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇതിലെ പ്രകൃതിദത്ത സംയുക്തങ്ങൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവു
ചെമ്പരത്തി ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ ഒരു പങ്ക് വഹിക്കുമെന്ന് മുന്‍ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും.