ഉയർന്ന രക്തസമ്മർദം ഉണ്ടാക്കുന്ന നേത്രരോ​ഗങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഉയർന്ന രക്തസമ്മർദം ഹൃദയത്തെയും വൃക്കയെയും മാത്രമേ ബാധിക്കുവെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ രക്തസമ്മർദം കൂടുന്നത് റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ദുർബലപ്പെടുത്താനും കാഴ്ചശക്തി കുറയുന്നതിലേക്കും നയിക്കും.

Eye Health | Pinterest

മങ്ങിയ കാഴ്ചശക്തി

ബിപി കൂടുന്നതിനെ തുടർന്ന് റെറ്റിനയിലെ രക്തക്കുഴലുകൾ നശിക്കുന്ന അവസ്ഥയാണ് ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി. ഇത് കാഴ്ച മങ്ങൽ പോലുള്ള കാഴ്ച വൈകല്യങ്ങൾക്ക് കാരണമാകും.

Blurred Vision | Pinterest

കണ്ണിലെ പക്ഷാഘാതം

ഉയർന്ന രക്തസമ്മർദം റെറ്റിനയിലെ സിരകളിൽ തടസമുണ്ടാകാനുള്ള സാധ്യത വർധിക്കുകയും ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സാധാരണയായി ഐ സ്ക്രോക്ക് എന്നറിയപ്പെടുന്നു.

Vision Test | Pinterest

രക്തസ്രാവം

ഉയർന്ന രക്തസമ്മർദം ആവർത്തിച്ചുള്ള സബ്കോൺജങ്ക്റ്റിവൽ ഹെമറേജ്, റെറ്റിന ഹെമറേജ് എന്നിവയ്ക്ക് കാരണമാകും. റെറ്റിന ഹെമറേജ് കാഴ്ചയെ സാരമായി ബാധിക്കുകയും ചിലപ്പോൾ ഹൈപ്പർടെൻസിവ് സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

High Blood Pressure | Pinterest

ഒപ്റ്റിക് നാഡി തകരാർ

ഉയർന്ന രക്തസമ്മർദം ഒപ്റ്റിക് നാഡിയിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാവുകയും ചെയ്യും. ഇത് സ്ഥിരമായ കാഴ്ച നഷ്ടത്തിന് കാരണമാകും.

Eye Test | Pinterest

ഗ്ലോക്കോമ

ഉയർന്ന രക്തസമ്മർദവും വർധിച്ച ഇൻട്രാക്യുലർ മർദവും തമ്മിലുള്ള ബന്ധം ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ഗ്ലോക്കോമയ്ക്ക് കാരണമായേക്കാം. പെരിഫറൽ കാഴ്ച ക്രമേണ കുറയാം.

blood pressure | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file