അധിക സ്ക്രീൻ ടൈം കുട്ടികളെ എങ്ങനെ ബാധിക്കാം?

സമകാലിക മലയാളം ഡെസ്ക്

പഠന വൈകല്യം

ഇന്ന് കുട്ടികളില്‍ അധികം കണ്ടു വരുന്ന ഒന്നാണ് പഠന വൈകല്യം. ഇത് അധികമായി കുട്ടികള്‍ സ്ക്രീന്‍ ടൈം ഉപയോഗിക്കുന്നതുമായി ബന്ധമുണ്ട്. സ്ക്രീന്‍ ടൈം അധികമാകുന്നത് കുട്ടികളില്‍ ആശയവിനിമയ പ്രശ്നങ്ങൾ മുതൽ വൈജ്ഞാനിക പ്രശ്നങ്ങൾ വരെ ഉണ്ടാകാം.

ഉറക്ക വൈകല്യം

സ്ക്രീനിൽ നിന്ന് ഉണ്ടാകുന്ന നീല വെളിച്ചം കുട്ടികളിൽ ഉറക്കം തടസപ്പെടുത്തുകയും കൂടുതൽ സമയം സ്ക്രീനിൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ ഉറക്ക വൈകല്യങ്ങൾക്ക് കാരണമാകാം.

സാമൂഹ്യ വൈകല്യം

അധികമായി സ്ക്രീൻ ടൈം ഉപയോ​ഗിക്കുന്ന കുട്ടികൾ കുടുംബമായും സുഹൃത്തുക്കളുമായി ചെലവഴിക്കുന്ന സമയം വളരെ കുറവായിരിക്കും. ഇത് മറ്റുള്ളവരുമായി ഇടപഴകാനും യഥാർഥ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കേണ്ട സാമൂഹിക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.

ഡിജിറ്റൽ ഡിമെൻഷ്യ

അധികമായി ഡിജിറ്റൽ ഉപകരങ്ങൾ ഉപയോ​ഗിക്കുന്നതിലൂടെ കുട്ടികളിൽ ഡിജിറ്റൽ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹ്രസ്വകാല ഓർമക്കുറവ്, തലവേദന, ശ്രദ്ധക്കുറവ് തുടങ്ങിയവയാണ് ഡിജിറ്റൽ ഡിമെൻഡഷ്യയുടെ ലക്ഷണങ്ങൾ. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കാം.

ഉത്കണ്ഠ

സ്ക്രീൻ ടൈം അധികമാകുന്നത് കുട്ടികളിൽ ഉത്കണ്ഠ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഇത് അവരുടെ പെരുമാറ്റ രീതിയെ ബാധിക്കാം.

പൊണ്ണത്തടി

സ്ക്രീനിൽ അധിക സമയം ചെലവഴിക്കുന്നത് കുട്ടികൾ ശാരീരികമായി സജീവമാകുന്നതിൽ നിന്ന് തടസപ്പെടുത്തുന്നു. ഇത് കുട്ടികളിൽ ശരീരഭാരം വർധിക്കാനും നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.

കാഴ്ച പ്രശ്നങ്ങള്‍

സ്ക്രീനില്‍ നിന്ന് ഉണ്ടാകുന്ന നീല വെളിച്ച കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. ഇത് വളരെ വേഗം കാഴ്ച തകരാറുകള്‍ ഉണ്ടാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates