അങ്ങനെയാണ് ഐസ്ക്രീം ഇങ്ങനെ ആയത്

സമകാലിക മലയാളം ഡെസ്ക്

ചൂടുകാലമാകട്ടെ മഴക്കാലമാകട്ടെ, ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്.

Ice Cream

എന്നാൽ ഇന്ന് പല രുചികളിലും നിറങ്ങളിലും ലഭിക്കുന്ന ഐസ്ക്രീമിന് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്രമുണ്ട്.

Ice Cream

ഏകദേശം 3000 ബിസിയില്‍ പുരാതന ചൈനയിലാണ് ഐസ്ക്രീമിന്റെ ആദ്യരൂപം ഉണ്ടായത്.

Ice Cream

പാലും അരിയും കലർത്തി പ്രകൃതിദത്തമായി തയ്യാറാക്കിയ ഐസ് ആയിരുന്നു അന്ന്. അതാണ് ഇന്നത്തെ എല്ലാ ഫ്രോസൺ ഡെസേർട്ടുകളുടേയും തുടക്കം.

Ice Cream

നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇറാനിൽ കുറച്ചുകൂടി പരിഷ്കൃതരൂപം ഉണ്ടായി.

Ice Cream

മുന്തിരി നീര്, കുങ്കുമപ്പൂവ്, പനിനീര്‍ എന്നിവയുമായി കലര്‍ത്തി യാഖ്ചല്‍ എന്ന പ്രത്യേക പാത്രത്തില്‍ അവര്‍ സൂക്ഷിച്ച ഐസ് ഉപയോഗിച്ച് ഇന്നത്തെ ഫലൂദ പോലെ ഒരു വിഭവം അവർ തയ്യാറാക്കി.

Ice Cream

പതിമൂന്നാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് ഇറ്റലിയിലേക്കും ഐസ്ക്രീമിന്റെ രുചിക്കൂട്ട് എത്തി.

Ice Cream

പ്രശസ്ത സഞ്ചാരിയായ മാര്‍ക്കോ പോളോയിലൂടെ യൂറോപ്പിലുടനീളം ഐസ്ക്രീം എന്ന വിഭവം പരിചിതമായി.

Ice Cream

പലയിടത്തും പല മാറ്റങ്ങളും വന്നും, പഴച്ചാറുകൾ ചേർത്ത് നിറവും രുചിയും മാറ്റി.

Ice Cream

മിക്സ് ചെയ്ത് ക്രീമിയാക്കി,1843-ല്‍ നാന്‍സി ജോണ്‍സണ്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഐസ്‌ക്രീം മെഷീന്‍ കണ്ടുപിടിച്ച് പേറ്റന്റ് നേടിയതോടെ ഐസ്ക്രീം പ്രധാനമായും ഇന്നത്തെ രൂപത്തിലായി.

Ice Cream

1940 കളിലാണ് ആധുനിക ഐസ്‌ക്രീം ഇന്ത്യയിലെത്തിയത്. അതിനു മുൻപേ ഇവിടെ പ്രചരിച്ചിരുന്ന ഐസ് ക്രീം കുൽഫി ആയിരുന്നു. മുഗള്‍ കാലഘട്ടത്തിലാണ് ഈ ഡെസേര്‍ട്ട് ഇന്ത്യയിലെത്തിയത്.

Ice Cream

ആദ്യകാലത്ത് ഇന്ത്യയിൽ ഐസ്ക്രീമിനായി സതീഷ് സോണ ക്വാളിറ്റി ബ്രാന്‍ഡ് ആരംഭിച്ചു. വാനില, സ്‌ട്രോബെറി തുടങ്ങിയ പാശ്ചാത്യ രുചികളാണ് ക്വാലിറ്റിയിലൂടെ പ്രചാരത്തിലായത്.

Ice Cream

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File