ഇങ്ങനെ ചെയ്താൽ കാല്‍ വിണ്ടു കീറുന്നത് മാറും

സമകാലിക മലയാളം ഡെസ്ക്

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കാല്‍ വിണ്ടു കീറുന്നത്.

cracked heel | Pinterest

ചിലരുടെ ഉകാല് വിണ്ടു കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും.

cracked heel | Pinterest

ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക.

cracked heel | Pinterest

എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

cracked heel | Pinterest

നാരങ്ങാനീര്

നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് കാല് വിണ്ടു കീറുന്നതിന് ആശ്വാസം ലഭിക്കും.

Lemon | Pinterest

ആരിവേപ്പില

ആരിവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി വിള്ളലുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇതു 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ആവർത്തിക്കാം.

Neem leaves | Pinterest

വാഴപ്പഴം

വാഴപ്പഴം പൾപ്പ് രൂപത്തിലാക്കി കാലിലെ വിണ്ടു കീറിയ ഭാഗത്ത് തേക്കുക. പത്തു മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസേന ചെയ്യുന്നത് ഫലപ്രദമാണ്.

Banana | Pinterest

വെളിച്ചെണ്ണ

എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളിൽ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.

Coconut Oil | Pinterest

മഞ്ഞളും തുളസിയും

‌മഞ്ഞളും തുളസിയും കർപ്പൂരവും തുല്യ അളവിലെടുത്ത് അതിൽ കറ്റാർവാഴ ജെൽ ചേർത്ത് ഉപ്പൂറ്റിയിൽ തേക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

Turmeric and basil | AI generated

തേൻ

ആന്റി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയ തേൻ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യാൻ ഉത്തമമാണ്. ഒരു കപ്പ് തേൻ, അര ബക്കറ്റ് ചൂടുവെള്ളത്തിൽ കലർത്തുക. 10–20 മിനിറ്റു വരെ ഇതിൽ കാലുകൾ മുക്കി വെക്കാം.

Honey | Pinterest

പഞ്ചസാര

പഞ്ചസാര ഒലിവ് ഓയലുമായി ചേർത്ത് മിക്സ് ചെയ്ത് വിണ്ടു കീറിയ സ്ഥലങ്ങളിൽ മസാജ് ചെയ്യുന്നത് ഉത്തമമാണ്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം.

Sugar | Pinterest

ചെറു ചൂടുവെള്ളം

ഉപ്പൂറ്റിയിൽ വിണ്ടു കീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File