സൗന്ദര്യവും ആരോഗ്യവുമുള്ള പുരികങ്ങള്‍ സ്വന്തമാക്കാൻ വീട്ടിൽ തന്നെയുണ്ട് പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങള്‍ ഇഷ്ടപ്പെടുന്നവരല്ലേ നമ്മൾ.

Eyebrows | Pinterest

മുഖത്തിന് അഴകും ആകൃതിയും നല്‍കുന്നതില്‍ പുരികങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

Eyebrows | Pinterest

സുന്ദരമായ പുരികങ്ങൾ സ്വന്തമാക്കാന്‍ വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ.

Eyebrows | Pinterest

ആവണക്കെണ്ണ രണ്ടോ, മൂന്നോ തുള്ളി പുരികത്തില്‍ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

Castor oil | Pinterest

വിറ്റാമിന്‍ ഇ യുടെ കലവറയാണ് ഒലിവ് ഓയിലും വെളിച്ചെണ്ണയും. ഇവ പുരികത്തില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ച ത്വരിതപ്പെടുത്തും.

Olive oil and coconut oil | Pinterest

മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് സള്‍ഫര്‍. ഉള്ളിയില്‍ സള്‍ഫറിന്റെ അംശം കൂടുതലാണ്. ഉള്ളിനീര് കൊണ്ട് നിത്യവും തടവുന്നത് പുരികങ്ങളുടെ കട്ടി കൂട്ടും.

Onion Juice | Pinterest

നാരങ്ങാ നീര് പുരികത്തില്‍ തേച്ചു പിടിപ്പിക്കാം. നാരങ്ങയിലെ വിറ്റാമിന്‍ സി പുരികകങ്ങളുടെ കട്ടി വര്‍ധിപ്പിക്കുന്നു.

Lemon | Pinterest

കറ്റാര്‍ വാഴയുടെ നീര് പുരികത്തില്‍ പുരട്ടി തടവുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. രാത്രി മുഴുവന്‍ പുരട്ടിയാല്‍ അത്യുത്തമം.

Aloe Vera | Pinterest

ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത ഉലുവ അരച്ചെടുത്ത് പുരട്ടുന്നത് പുരികങ്ങളിലെ രോമവളര്‍ച്ചയ്ക്ക് സഹായിക്കും.

Fenugreek | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File