കൈമുട്ടിലെ കറുപ്പ് നിറമാണോ പ്രശ്നം? പേടിക്കണ്ട വഴിയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചിലര്‍ക്ക് കൈമുട്ടില്‍ കാണപ്പെടുന്ന കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ പരീക്ഷിക്കാവുന്ന ചില നുറുങ്ങു വിദ്യകൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. അതുപോലെ പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.

പ്രതീകാത്മക ചിത്രം | pexels

ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകി കളയാം. സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Freepik

ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചു പുരട്ടുന്നതും കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം മാറും. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം.

പ്രതീകാത്മക ചിത്രം | Pexels

കറ്റാര്‍വാഴ, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം കാണും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File