പുരികത്തിന് തീരെ കട്ടിയില്ലേ? എങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

മുഖത്തിന്റെ പ്രധാന ആകർഷണമാണ് പുരികങ്ങൾ.

Eyebrows | Pinterest

കട്ടിയുള്ള പുരികങ്ങൾ മുഖത്തിന് കൂടുതൽ ഭം​ഗി നൽകുകയേയുള്ളൂ.

Eyebrows | Pinterest

പുരികങ്ങൾ കട്ടിയുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.

Eyebrows | Pinterest

ഓയിൽ മസാജ്

പുരികത്തിൽ ദിവസവും ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഓയിലും, വെളിച്ചെണ്ണയും ഉപയോ​ഗിച്ച് ദിവസവും മസാജ് ചെയ്യുന്നത് പുരികം വളരാൻ സഹായിക്കും.

Coconut Oil,Olive Oil | Pinterest

മുട്ടയുടെ വെളള

മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേയ്ക്കുന്നത് പുരികങ്ങൾ വേ​ഗത്തിൽ വളരാൻ സഹായിക്കും.

Egg white | Pinterest

സവാളനീര്

സവാള അരിഞ്ഞ് മിക്സിയിലിട്ട് ഒന്ന് പേസ്റ്റാക്കിയെടുക്കുക. ശേഷം സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ള ഉപയോ​ഗിച്ച് കഴുകുക.

Onion Juice | Pinterest

പെട്രോളിയെ ജെല്ലി

രാത്രിയിൽ കിടന്നുറങ്ങുന്നതിന് മുൻപ് പെട്രോളിയെ ജെല്ലി പുരികത്തിൽ തേച്ച് കിടക്കാം.

Petroleum Jelly | Pinterest

ഒലീവ് ഓയിൽ

വിറ്റാമിൻ എ ധാരാളം അടങ്ങിയതാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ ഉപയോ​ഗിച്ച് പുരികം മസാജ് ചെയ്യുന്നത് പുരികം തഴച്ച് വളരാൻ സഹായിക്കും.

Olive Oil | Pinterest

ഉലുവ

ഉലുവ വെള്ളം ഉപയോ​ഗിച്ച് പുരികങ്ങൾ മസാജ് ചെയ്യുക. പുരികം കട്ടിയുള്ളതാക്കാനും ഭം​ഗിയുള്ളതാക്കാനും ഇത് സഹായിക്കും. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

Fenugreek | Pinterest

കറ്റാർ വാഴ ജെൽ

മുടി വളരാൻ സഹായിക്കുന്ന അലോയിൻ കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അൽപം കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് പുരികത്തിൽ മസാജ് ചെയ്യുക. പുരികം വളരാനും പുരികത്തിലെ താരൻ അകറ്റാനും കറ്റാർ വാഴ ജെൽ സഹായിക്കും

Aloe Vera gel | Pinterest

ചെമ്പരത്തി പൂവ്

ചെമ്പരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തിൽ പുരട്ടുന്നത് പുരികത്തിന്റെ വളർച്ചയെ കൂടുതൽ സഹായിക്കും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തിൽ കഴുകുക.

Hibiscus | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file