വീട്ടിലെ ചില പൊടിക്കൈകൾ കൊണ്ട് താരൻ എളുപ്പം അകറ്റാം

സമകാലിക മലയാളം ഡെസ്ക്

എന്തൊക്കെ ചെയ്താലും എളുപ്പം പരിഹരിക്കാൻ കഴിയാത്ത പ്രശ്നമാണ് പലർക്കും താരൻ.

പ്രതീകാത്മക ചിത്രം | Pinterest

താരനെ തുരത്താൻ പക്ഷേ വിപണിയിലെ വിലകൂടിയ നിറയെ ഉത്പന്നങ്ങൾ ലഭ്യമാണ്.പക്ഷെ മിക്ക ആളുകൾക്കും അവ വേണ്ടത്ര റിസൾട്ട് നൽകാറില്ല.

പ്രതീകാത്മക ചിത്രം | Pinterest

വിപണിയിൽ നിന്നും ലഭിക്കുന്ന വിലകൂടിയ മരുന്നകളേക്കാൾ പെട്ടന്ന് ഫലം നൽകുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

തൈര്- കറ്റാർവാഴ പാക്ക്

2 സ്പൂൺ തൈരും 1 സ്പൂൺ ഫ്രഷ് കറ്റാർവാഴ ജെല്ലും 15 മിനിറ്റ് തലയോട്ടിയിൽ പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് താരൻ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കും.

curd and alovera | Pinterest

ആപ്പിൾ സിഡർ വിനി​ഗർ

1 കപ്പ് വെള്ളത്തിൽ 2 സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി കലർത്തുക. ഷാംപൂ ചെയ്ത ശേഷം അവസാനം ഇതുകൊണ്ട് മുടി കഴുകാം. ഇത് താരൻ എളുപ്പം ഇല്ലാതാക്കുന്നു.

Apple Cider Vinegar | Pinterest

വെളിച്ചെണ്ണ - കർപ്പൂരം

2 സ്പൂൺ വെളിച്ചെണ്ണയിൽ ഒരു നുള്ള് കർപ്പൂരം ചേർക്കുക. ഇത് രാത്രി മുഴുവൻ തലയിൽ പുരട്ടി വെക്കുക. ഇത് താരൻ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.കർപ്പൂരം ബാക്ടീരിയയെയും ഫംഗസിനെയും പെട്ടെന്ന് കുറയ്ക്കുന്നു.

Coconut oil - camphor | Pinterest

ഉലുവ പാക്ക്

രാത്രിയിൽ 1 വലിയ സ്പൂൺ ഉലുവ കുതിർത്തതിന് ശേഷം രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. 20 മിനിറ്റ് പുരട്ടിയാൽ മുടി മൃദുവാകുകയും താരൻ ഇല്ലാതാവുകയും ചെയ്യും.

Fenugreek seeds | Pinterest

തേൻ - നാരങ്ങ

നാരങ്ങ താരൻ അകറ്റുകയും തേൻ മുടി വരണ്ടുപോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. 1 സ്പൂൺ നാരങ്ങാനീരും 1 സ്പൂൺ തേനും എടുക്കുക. തലയോട്ടിയിൽ 10 മിനിറ്റ് പുരട്ടുക. തലയോട്ടിയിൽ അടിഞ്ഞുകൂടിയ അഴുക്കും താരനും ഇത് നീക്കം ചെയ്യും.

Honey and lemon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File