സമകാലിക മലയാളം ഡെസ്ക്
ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ഹോങ്കോങ്. ജീവിതച്ചെലവ് കൂടിയ ലോകത്തെ നഗരങ്ങളില്‍ മുന്നിലാണ് ഈ പ്രദേശം.
വളരെ ചെറിയ ഭൂപ്രദേശത്തില്‍ കോടിക്കണക്കിന് ആളുകള്‍ താമസിക്കുന്നു എന്നതാണ് ഹോങ്കോങിന്റെ മറ്റൊരു പ്രത്യകത. ലോകത്ത് ഭൂമി വില ഏറ്റവും ഉയര്‍ന്ന പ്രദേശം കൂടിയാണിത്.
ഭൂപ്രദേശം കുറവായതിനാല്‍ നഗരം വളരുന്നത് ഉയരത്തിലേക്കാണ്.അതിനാൽ ലോകത്തിലെ ഏറ്റവും കൂടുതല്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ ഉള്ള നഗരമെന്ന വിശേഷണവും ഹോങ്കോങ്ങിനാണ്.
നഗരത്തിന്റെ മറ്റൊരു ഐക്കണ്‍ ആണ് പ്രശസ്തമായ ഡബിള്‍ ഡക്കര്‍ ട്രാമുകള്‍. പഴമയും ആധുനികതയും ഒരുമിക്കുന്ന ഈ ട്രാമുകള്‍ നഗരത്തിന്റെ തെരുവുകളില്‍ ഇന്നും സജീവമാണ്.
ഹോങ്കോങിലെ മറ്റൊരു കൗതുകകരമായ കാര്യം ഇന്നും ഇവിടെ കെട്ടിട നിര്‍മാണത്തില്‍ മുള ഉപയോഗിക്കുന്നു എന്നതാണ്.
നൂറുകണക്കിന് അടി ഉയരമുള്ള കെട്ടിടങ്ങളുടെ പുറത്ത് മുളകൊണ്ട് നിര്‍മ്മിച്ച സ്‌കാഫോള്‍ഡിങുകള്‍ കാണുന്നത് പലര്‍ക്കും അത്ഭുതമാണ്.
ഭക്ഷണ പ്രേമികള്‍ക്കും ഹോങ്കോങ് ഒരു സ്വര്‍ഗ്ഗമാണ്. സ്ട്രീറ്റ് ഫുഡുകളില്‍ നിന്ന് വലിയ സ്റ്റാര്‍ റെസ്റ്റോറന്റുകളിലേക്കുള്ള വൈവിധ്യം നഗരത്തെ വേറിട്ടതാക്കുന്നു.
ഷോപ്പിങ്, നൈറ്റ് ലൈഫ്, ഡിസ്‌നിലാന്‍ഡ്, വിക്ടോറിയ പീക്ക് എന്നിവ ചേര്‍ന്നാല്‍ ഹോങ്കോങിലെ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാകും.
ഇനി അടുത്ത വിദേശ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഹോങ്കോങിനെ ലിസ്റ്റില്‍ ചേര്‍ക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates