മഴക്കാലത്ത് വീടിന് വേണം പ്രത്യേക കരുതലും സംരക്ഷണവും

സമകാലിക മലയാളം ഡെസ്ക്

പതിവിലും നേരത്തെ നമ്മുടെ നാട് മഴനിറഞ്ഞ കാലാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.

kerala rain | ഫയൽ ചിത്രം

വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്കും ഉപകരണങ്ങള്‍ക്കുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്.

പ്രതീകാത്മക ചിത്രം

മഴക്കാലത്ത് വീടിനുള്ളില്‍ പ്രത്യേകം ശ്രദ്ധവേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം

ലീക്കുകള്‍ അടയ്ക്കാം

വീടിന്റെ ഭിത്തിയിലും റൂഫിലുമുള്ള ചെറിയ ലീക്കുകള്‍ എത്രയും വേഗം അടയ്ക്കാം. വിടവിലൂടെ വെള്ളം ഇറങ്ങി ചുമരിന്റെ സമീപത്തുള്ള വസ്തുക്കളെല്ലാം നശിക്കാന്‍ ഇടയാകും.

Small leaks in the walls and roof of the house

തുടര്‍ച്ചയായി ഈര്‍പ്പം നിലനില്‍ക്കുന്ന ഇടങ്ങളില്‍ പൂപ്പലും പായലും വേഗത്തില്‍ വളരാനിടയുണ്ട്. റൂഫിലും ഭിത്തിയിലുമുള്ള വിള്ളലുകള്‍ പുട്ടിയും മറ്റും ഉപയോഗിച്ച് അടയ്ക്കാം.

Small leaks in the walls and roof of the house

റഗ്‌സും കാര്‍പ്പെറ്റും

വേനല്‍ക്കാലത്ത് ഉപയോഗിച്ചിരുന്ന ഫാന്‍സി റഗ്‌സും കാര്‍പ്പെറ്റുകളും മാറ്റി വയ്ക്കാം. വെള്ളവും ഈര്‍പ്പവും റഗ്‌സ് വളരെ വേഗത്തില്‍ നശിക്കാന്‍ ഇടയാക്കും.

Rug for home

വെള്ളത്തെ പ്രതിരോധിക്കുന്ന മാറ്റും കാര്‍പ്പെറ്റുകളും മഴക്കാലത്ത് ഉപയോഗിക്കാം. നനഞ്ഞ കാര്‍പ്പെറ്റിലെയും റഗ്‌സിലെയും ഈര്‍പ്പം നന്നായി മാറ്റിയശേഷം ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

carpet for home

ഫര്‍ണിച്ചര്‍

തടിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ക്ക് പ്രത്യേകം കരുതല്‍ ആവശ്യമുള്ള സമയമാണ് മഴക്കാലം. അവയിലേക്ക് നേരിട്ട് ഈര്‍പ്പവും വെള്ളവും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.

wooden furniture

സിലിക്കാ ജെല്‍, ആര്യവേപ്പില, നാഫ്തലീന്‍ ബോള്‍സ് എന്നിവ തടികൊണ്ടുള്ള കബോഡുകളിലും ഡ്രോയറുകളിലും സൂക്ഷിക്കാം. ഈര്‍പ്പത്തില്‍നിന്നും സംരക്ഷിക്കുന്നതിനൊപ്പം മഴക്കാലത്തുള്ള ദുര്‍ഗന്ധവും ഇവ അകറ്റും.

silica gel

തറ വൃത്തിയാക്കല്‍

തറ തുടയ്ക്കുമ്പോള്‍ ലോഷനുകള്‍ വെള്ളത്തില്‍ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ഈച്ചകളില്‍നിന്നും പ്രാണികളില്‍നിന്നും സംരക്ഷണം നല്‍കും.

floor cleaner

കോട്ടണ്‍ തുണികള്‍ മാറ്റാം

അന്തരീക്ഷത്തിലെ ഈര്‍പ്പം ലിനന്‍ ഉള്‍പ്പടെയുള്ള കോട്ടണ്‍ തുണികള്‍ നാശമാക്കും. ബെഡ് ഷീറ്റ്, തലയിണ കവര്‍, കുഷ്യന്‍ കവറുകള്‍ എന്നിവ കൃത്യ സമയത്ത് മാറ്റാനും പുതിയവ വിരിക്കാനും മറക്കരുത്. വേഗത്തില്‍ ഉണക്കിയെടുക്കാന്‍ കഴിയുന്ന തുണികള്‍ ഉപയോഗിക്കാം.

Cotton bedsheet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file