ജിഞ്ചർ പൂച്ചകളിൽ ‘ആൺ മേൽക്കൈ’ എങ്ങനെ വന്നു?; പിന്നിലെ ജനിതകരഹസ്യം ഇതാ

സമകാലിക മലയാളം ഡെസ്ക്

ഓറഞ്ച് അഥവാ ‘ജിഞ്ചർ’ നിറമുള്ള പൂച്ചകളിൽ കൂടുതലും ആൺപൂച്ചകളാണെന്ന് തോന്നിയിട്ടുണ്ടോ? വെറുമൊരു തോന്നലല്ല അത്. ഓറഞ്ച് നിറത്തിന് കാരണമാകുന്ന ജീനും പൂച്ചയുടെ ലിംഗവുമായി ബന്ധപ്പെട്ട ജനിതക ഘടനയാണ് ഇതിനു പിന്നിൽ.

Ginger Cats | Pinterest

ജിഞ്ചർ പൂച്ചകളിൽ ആൺപൂച്ചകൾക്ക് പെൺപൂച്ചകളേക്കാൾ വ്യക്തമായ ആധിപത്യമുണ്ട്.

Ginger Cats | Pinterest

പൂച്ചകളുടെ ഓറഞ്ച് നിറത്തിന് കാരണമാകുന്ന ജീൻ X ക്രോമസോമിലാണ് ഉള്ളത്. ആൺപൂച്ചകൾക്ക് ഒരു X ക്രോമസോമും ഒരു Y ക്രോമസോമുമാണ് ഉള്ളത്. പെൺപൂച്ചകൾക്ക് രണ്ട് X ക്രോമസോമുകളുണ്ട്.

Ginger Cats | Pinterest

അതിനാൽ ആൺപൂച്ചയ്ക്ക് ഓറഞ്ച് നിറത്തിനുള്ള ജീനിന്റെ ഒരു കോപ്പി മാത്രം ലഭിച്ചാൽ ജിഞ്ചർ നിറം പ്രകടമാകാം. എന്നാൽ പെൺപൂച്ചയ്ക്ക് ഓറഞ്ച് നിറം പൂർണമായി പ്രകടമാകാൻ രണ്ട് X ക്രോമസോമുകളിലും ആവശ്യമായ ജീൻ ലഭിക്കണം.

Ginger Cats | Pinterest

ഈ ജനിതക കാരണത്താലാണ് ജിഞ്ചർ പൂച്ചകളിൽ ഏകദേശം മൂന്ന് ആൺപൂച്ചകൾക്ക് ഒരു പെൺപൂച്ച എന്ന അനുപാതം കാണപ്പെടുന്നത്.

Ginger Cats | Pinterest

ജിഞ്ചർ പൂച്ചകളുടെ കുഞ്ഞുങ്ങളുടെ നിറത്തിലും മാതാപിതാക്കളുടെ ജനിതക ഘടനയ്ക്ക് വലിയ പങ്കുണ്ട്. ജിഞ്ചർ ആൺപൂച്ചകൾക്ക് ടോർട്ടോയിഷെൽ അല്ലെങ്കിൽ ജിഞ്ചർ പെൺകുഞ്ഞുങ്ങളുടെ പിതാവാകാം. അതേസമയം, മാതാപിതാക്കൾ രണ്ടുപേരും ജിഞ്ചർ നിറമുള്ളവരാണെങ്കിൽ കുഞ്ഞുങ്ങളെല്ലാം ജിഞ്ചർ നിറമുള്ളവരാകുമെന്നും പഠനങ്ങൾ പറയുന്നു.

Ginger Cats | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File