നിർജലീകരണമുണ്ടോയെന്ന് എങ്ങനെ അറിയാം?

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാതെ വരുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വിട്ടുമാറാത്ത നിർജലീകരണം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിൽ നിർജലീകരണമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വിട്ടുമാറാത്ത ദാഹമാണ് അതിലേറ്റവും പ്രധാനം. അതുകൊണ്ട് ദാഹം തോന്നിയില്ലെങ്കിലും, ഇടയ്ക്കിടെ വെള്ളം കുടിക്കണം. ഒരു ബോട്ടിലിൽ വെള്ളംനിറച്ച് അടുത്തുവെക്കുന്നതാണ് നല്ലത്. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല.

പ്രതീകാത്മക ചിത്രം | Pinterest

മൂത്രത്തിന്റെ നിറം മാറുന്നതാണ് മറ്റൊന്ന്. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെയാണ്.

പ്രതീകാത്മക ചിത്രം | Pinterest

മറ്റൊരു അസുഖവുമില്ലാതെ ശരീരത്തിന് ക്ഷീണം തോന്നുന്നത് നിർജലീകരണത്തിന്റെ ലക്ഷണമാണ്. ശരിയായ ഉറക്കവും വിശ്രമവും ശരീരത്തിന് കിട്ടിയിട്ടും, ഇടയ്ക്കിടെ ക്ഷീണം തോന്നിയേക്കാം. അതുകൊണ്ട് ക്ഷീണം തോന്നുകയാണെങ്കിൽ, വെള്ളം നന്നായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

തലവേദനയാണ് മറ്റൊരു ലക്ഷണം. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്താതെ വരുമ്പോൾ, തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകും. അതാണ് തലവേദനയായി മാറുന്നത്. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് ചിലപ്പോൾ നിർജലീകരണമായിരിക്കാം കാരണം.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ടും ചർമവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിർജലീകരണമുണ്ടോയെന്ന് സംശയിക്കാം.

Dry lips | Pinterest

നിർജ്ജലീകരണം ഉണ്ടാകുമ്പോൾ കാപ്പി, ചായ എന്നിവയല്ല മറിച്ച് ശുദ്ധമായ വെള്ളമാണ് കുടിക്കേണ്ടത്. അതിനൊപ്പം ഫ്രഷ് ജ്യൂസുകളും നല്ലതാണ്. തണ്ണിമത്തൻ, ഓറഞ്ച് എന്നിവയും നിർജലീകരണം തടയാൻ ഉപകരിക്കും.

Orange Juice | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File