ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

സമകാലിക മലയാളം ഡെസ്ക്

ഇപ്പോൾ ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ടുവരുന്ന ഒരു വിഷയമാണ് വിഷാദരോഗം.

പ്രതീകാത്മക ചിത്രം | Pexels

ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേര്‍ വിഷാദരോഗത്തെ കുറിച്ച് തുറന്നു സംസാരിക്കുകയും അവബോധം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

എന്നാല്‍ പലപ്പോഴും ശാസ്ത്രീയമായൊരു സമീപനം വിഷാദരോഗത്തോട് വച്ചുപുലര്‍ത്താന്‍ മിക്കവര്‍ക്കും കഴിയുന്നില്ലെന്നതാണ് സത്യം.

പ്രതീകാത്മക ചിത്രം | Pexels

ഇതിനുള്ള മികച്ച ഉദാഹരണമാണ്, വിഷാദരോഗമാണെന്ന് സ്വയം തെറ്റിദ്ധരിക്കുന്ന സാഹചര്യവും അതുപോലെ തന്നെ, വിഷാദരോഗത്തെ തിരിച്ചറിയാതെ പോകുന്ന സാഹചര്യവും.

പ്രതീകാത്മക ചിത്രം | Pexels

വിഷാദരോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കും.

പ്രതീകാത്മക ചിത്രം | Pexels

ദുഖം, നിരാശ അല്ലെങ്കില്‍ അതിന്റെ വകഭേദങ്ങളായ തളര്‍ച്ച, ഊര്‍ജ്ജസ്വലതയില്ലായ്മ ഒക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. പക്ഷേ ഇവ രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്നുണ്ട് എങ്കില്‍ മാത്രമേ വിഷാദരോഗമാണെന്ന് പറയാന്‍ കഴിയൂ.

പ്രതീകാത്മക ചിത്രം | Pexels

ഒന്നിനോടും താല്‍പര്യം തോന്നായ്ക, ഒന്നിലും ഇടപെടുകയോ സജീവമായിരിക്കുകയോ ചെയ്യാതാവുക എന്നതും വിഷാദരോഗത്തിന്റെ ലക്ഷണമാണ്.

പ്രതീകാത്മക ചിത്രം | Pexels

വേ​ഗത്തിൽ ശരീരവണ്ണം കുറയുക, വിശപ്പില്ലായ്മ അനുഭവിക്കുക, ഉറക്കക്കുറവ് എന്നിവയും അതുപോലെ വേ​ഗത്തിൽ ശരീരവണ്ണം കൂടുക, അമിതമായ വിശപ്പ്, അമിതമായ ഉറക്കം എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണമായി കണക്കാക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യക്കുറവ്- ഉന്മേഷക്കുറവ്, ഒന്നിലും ശ്രദ്ധയുറക്കാത്ത അവസ്ഥ, തീരുമാനങ്ങളില്ലാതെ അനിശ്ചിതമായി തുടരുന്ന അവസ്ഥ ഉണ്ടെങ്കിൽ അയാൾക്ക് വിഷാദ രോ​ഗമുണ്ടെന്ന് വിലയിരുത്താവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

ഓരോ വ്യക്തിയിലും ഇത്തരം ലക്ഷണങ്ങള്‍ ഏറിയും കുറഞ്ഞും പല തരത്തിലാകാം കാണുന്നതെന്നും ഇവയെല്ലാം തന്നെ രണ്ടാഴ്ചയോളമെങ്കിലും തുടര്‍ച്ചയായി കാണുന്നുണ്ടെങ്കില്‍ വൈകാതെ തന്നെ ഒരു വിദഗ്ധനെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File