ദമ്പതികള്‍ക്കും അവിവാഹിതര്‍ക്കും ഈ ആഴ്ച എങ്ങനെ?

സമകാലിക മലയാളം ഡെസ്ക്

മേടം (മാര്‍ച്ച് 21-ഏപ്രില്‍ 19)- ദമ്പതികള്‍: ആരെങ്കിലും നിങ്ങളെ രണ്ടുപേരെയും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ സമീപിച്ചേക്കാം. നിങ്ങള്‍ക്ക് അത് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. അവിവാഹിതര്‍: നിങ്ങള്‍ ആരെയെങ്കിലും ഡേറ്റിന് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുന്നോട്ട് പോകാം.

ഇടവം (ഏപ്രില്‍ 20-മെയ് 20)- ദമ്പതികള്‍: പണം ചിലവാക്കുന്ന കാര്യത്തില്‍ വ്യത്യസ്ത ചിന്തഗതികള്‍ ഉള്ളതിനാല്‍ നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരമായേക്കാം. പക്ഷേ സത്യസന്ധമായ സംഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഗുണാമാകും ചെയ്യുക. അവിവാഹിതര്‍: നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കടന്നുവന്നേക്കാം.

മിഥുനം (മെയ് 21-ജൂണ്‍ 20)-ദമ്പതികള്‍: നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകാം, പക്ഷേ ക്ഷമയോടെ സാഹചര്യങ്ങളെ നേരിട്ടാല്‍, നിങ്ങളുടെ ബന്ധം വീണ്ടും ശരിയായ പാതയിലാകും. അവിവാഹിതര്‍: നിങ്ങള്‍ ഇഷ്ടപ്പെടുണ്ണ ഒരാള്‍ നിങ്ങളില്‍ താല്‍പ്പര്യം കാണിച്ചേക്കാം, ശ്രദ്ധിക്കുക, ഈ വ്യക്തി പണത്തില്‍ കൂടുതല്‍ താല്‍പ്പര്യമുള്ള ആളാണ്.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 22)- ദമ്പതികള്‍: ജീവിതത്തില്‍ സാഹചര്യത്തിനനുസരിച്ച് വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നേരിടുകയും. ചിലപ്പോള്‍ അത് ദീര്‍ഘദൂര യാത്രയായി മാറുകയും ചെയ്‌തേക്കാം. അവിവാഹിതര്‍: മറ്റൊരാടൊപ്പമുള്ള വ്യക്തയില്‍ നിന്ന് അകലുക. നിങ്ങള്‍ നിങ്ങളുടെ അവിവാഹിത ജീവിതം ആസ്വദിക്കുന്നതില്‍ ശ്രദ്ധിക്കുക.

ചിങ്ങം (ജൂലൈ 23-ഓഗസ്റ്റ് 22) - ദമ്പതികള്‍: തിരക്കുകള്‍ കാരണം പലപ്പോഴും നിങ്ങള്‍ ഒരുമിച്ചുളള സമയങ്ങള്‍ കുറഞ്ഞേക്കാം, ഇത് സംശയത്തിന് കാരണമായേക്കാം. അവിവാഹിതര്‍: നിങ്ങള്‍ പുതിയ ഒരാളെ കണ്ടുമുട്ടിയേക്കാം, പക്ഷേ നിങ്ങള്‍ക്ക് തിരക്കുകൂട്ടേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കാവശ്യമുള്ള സമയം എടുക്കുക.

കന്നി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22) - ദമ്പതികള്‍: ക്ഷമയോടെയിരിക്കുക, അനാവശ്യ പിരിമുറുക്കം ഒഴിവാക്കാന്‍ പരസ്പരം അല്‍പ്പം അധികം ശ്രദ്ധിക്കുക. അവിവാഹിതര്‍: പുതിയ പ്രണയങ്ങള്‍ നിങ്ങള്‍ക്ക് വന്നേക്കാം. പക്ഷേ പുതിയ ബന്ധത്തിന് നിങ്ങള്‍ അത്ര തിടുക്കം കാണിക്കുന്നില്ല.

തുലാം (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)- ദമ്പതികള്‍: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാത്ത ഒരാള്‍ തെറ്റിദ്ധാരണങ്ങള്‍ പരത്താന്‍ ശ്രമിച്ചേക്കാം. അവിവാഹിതര്‍: നിങ്ങളുടെ ആകര്‍ഷണീയത നിങ്ങളെ അവിവാഹിതരോ അല്ലെങ്കില്‍ വിവാഹിതരോ ആയ ആളുകള്‍ ശ്രദ്ധിച്ചേക്കാം. നാടകീയ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാണ്‍ ശ്രദ്ധിക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 21)- ദമ്പതികള്‍: നിങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ കുറവാണെങ്കിലും കിട്ടുന്ന സമയത്തില്‍ നിങ്ങള്‍ തൃപ്തികരമായിരിക്കും.അവിവാഹിതര്‍: പുതിയ ആളുകളുമായി നിങ്ങള്‍ ഇടപഴകിയേക്കാം, പക്ഷേ ആരും നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റില്ല.

ധനു (നവംബര്‍ 22-ഡിസംബര്‍ 21)- ദമ്പതികള്‍: നിങ്ങളുടെ സമയങ്ങള്‍ രണ്ടും രണ്ടാണ്. പക്ഷേ നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം ദൃഢമാണ്. അവിവാഹിതര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ബന്ധമുണ്ടാകാന്‍ സാധ്യത. എന്നാല്‍ ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ അത് സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രമിക്കുക.

മകരം (ഡിസംബര്‍ 22-ജനുവരി 19) -ദമ്പതികള്‍: നിങ്ങള്‍ രണ്ടുപേരും പരസ്പരം പിന്തുണയ്ക്കുന്നവരും പരസ്പരം ആശ്വാസം പകരുന്നവരുമാണ്.അവിവാഹിതര്‍: മുന്‍കാല സുഹൃത്തുമായോ, പഴയ സുഹൃത്തുമായോ, അല്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കിളിലുള്ള ഒരാളുമായോ ഒരു പ്രണയത്തിനുള്ള സാധ്യതയുണ്ട്.

കുംഭം (ജനുവരി 20-ഫെബ്രുവരി 18)- ദമ്പതികള്‍: വളരെക്കാലമായി സ്വപ്നം കണ്ടിരുന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. നിങ്ങള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെങ്കില്‍, എല്ലാം നന്നായി നടക്കും.അവിവാഹിതര്‍: നിങ്ങള്‍ക്ക് ഒരു വിദേശിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അത് വേഗത്തില്‍ അഭിവൃദ്ധിപ്പെടും.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 20)-ദമ്പതികള്‍: അടുത്തിടെയുണ്ടായ ഏതൊരു പിരിമുറുക്കവും പെട്ടെന്ന് മാറും. നിങ്ങള്‍ക്ക് പരസ്പരം കുടുംബങ്ങളുമായി ഒരു രസകരമായ വിനോദയാത്ര നടത്താന്‍ കഴിയും. അവിവാഹിതര്‍: പുതിയ ഒരാളുമായി ഒരു ബന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടാം. കാര്യങ്ങള്‍ സാവധാനം എടുക്കുകയും ശ്രദ്ധാലുവായിരിക്കുകയും ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika