സമകാലിക മലയാളം ഡെസ്ക്
ബാക്കി വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ നേരെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുക എന്നത് മലയാളികളുടെ ഒരു പതിവുശീലമാണ്.
ചിലർ ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കി വീണ്ടും പുനരുപയോഗിക്കും. ചിലർ പിന്നീട് അത് തൊട്ടുനോക്കുക പോലുമില്ല.
എന്നാൽ പാകം ചെയ്ത ഭക്ഷണം എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നത് മിക്ക ആളുകൾക്കും അറിയില്ല.
പാകം ചെയ്ത ചില ഭക്ഷണപദാർത്ഥങ്ങൾ എത്ര ദിവസം വരെ ഫ്രിഡ്ജിൽ വയ്ക്കാം എന്നു നോക്കാം.
സാലഡ്
രണ്ടു ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. പുറത്തെടുത്താൽ ഉടനെ തന്നെ കഴിക്കണം. ഫ്രീസ് ചെയ്ത് ഒരിക്കലും കഴിക്കരുത്.
ബ്രഡ്
ഫ്രിഡ്ജിൽ വച്ചാലും ബ്രഡ് കേടാവും. എക്സ്പയറി ഡേറ്റിനു മുൻപു തന്നെ കഴിക്കുക.
മുട്ട
പാകം ചെയ്ത മുട്ടകൾ 3-4 ആഴ്ച വരെ സൂക്ഷിച്ചുവയ്ക്കാം. പൊട്ടിച്ച മുട്ട 2 ദിവസം കൊണ്ട് എടുത്തുപയോഗിക്കണം.
മാംസം
മാംസാഹാരത്തിൽ വേഗത്തിൽ ബാക്ടീരിയ വളരാനുള്ള സാധ്യതയേറെയാണ്. ആഴ്ചകളോളം മാംസാഹരങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുക 3-5 ദിവസത്തിൽ കൂടുതൽ വയ്ക്കരുത്, അത് പച്ചയായാലും പാകം ചെയ്തതായാലും. ഫ്രോസൺ ചെയ്ത മാംസമാണെങ്കിൽ മൂന്നു മാസത്തിൽ കൂടുതൽ വയ്ക്കരുത്.
മീൻ, കക്ക, ഞണ്ട്, ചെമ്മീൻ
മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വയ്ക്കരുത്. ഫ്രോസ് ചെയ്താൽ മൂന്നു മാസത്തിൽ കൂടുതൽ വയ്ക്കരുത്.
കറികൾ
3-4 ദിവസം കൊണ്ട് ഉപയോഗിച്ചു ചേർക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates