സമകാലിക മലയാളം ഡെസ്ക്
ഫിഡ്ജിൽ ചിക്കൻ കറി എത്രനാൾ വരെ സൂക്ഷിക്കാറുണ്ട്. ഒരു ദിവസം.., രണ്ട് ദിവസം, നാല് ദിവസം, അതോ ഒരു ആഴ്ച വരെയൊക്കെ പോകുമോ?
തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ദിവസവുമുള്ള കുക്കിങ് പലർക്കും പ്രയാസമാണ്. അതുകൊണ്ട് തന്നെ കുറച്ചധികം ചിക്കൻ വാങ്ങി ഒരുമിച്ച് പാകം ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാമെങ്കിൽ ആവശ്യാനുസരണം ചൂടാക്കി കഴിക്കാമെല്ലോ- എന്നാണ് ചിന്തിക്കാറുള്ളതെങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഫ്രിഡ്ജിൽ ചിക്കൻ പോലുള്ള വിഭവങ്ങൾ സൂക്ഷിക്കുന്നതിന് കൃത്യമായ സമയപരിധിയുണ്ട് അതുപോലെ രീതിയുമുണ്ട്. ഇത് തെറ്റിയാൽ ഒരുപക്ഷെ മാരകമായ ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാം.
യുഎസ്ഡിഎയുടെ (USDA) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, വേവിച്ച ചിക്കൻ 40°F (4°C) അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ 3 മുതൽ 4 ദിവസം വരെ മാത്രമേ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കൂ.
ഗ്രിൽ ചെയ്തതായാലും വറുത്തതോ കറി വെച്ചതോ ആയാലും ഈ സമയപരിധിക്ക് ശേഷം ചിക്കനിൽ ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുണ്ട്. അതിനാൽ നാല് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
ഭക്ഷണം ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചിക്കൻ പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം.
വായു കടക്കാത്ത പാത്രങ്ങളിലോ (Airtight containers) സിപ്‌ലോക്ക് കവറുകളിലോ വേണം ഇവ സൂക്ഷിക്കാൻ.
വലിയ പാത്രങ്ങളിൽ ഒന്നിച്ചു വെക്കുന്നതിനേക്കാൾ ചെറിയ പാത്രങ്ങളിലായി വിഭജിച്ച് വെക്കുന്നത് ഭക്ഷണം വേഗത്തിൽ തണുക്കാനും ബാക്ടീരിയ വളർച്ച തടയാനും സഹായിക്കും.
ഫ്രിഡ്ജിൽ നിന്ന് എടുത്ത ചിക്കൻ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ചൂടാക്കണം