അഞ്ജു സി വിനോദ്
സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല, സാധാരണക്കാരുടെയും ദിനചര്യയുടെ ഭാഗമായിരിക്കുകയാണ് മേക്കപ്പ്. മേക്കപ്പിന്റെ മാജിക്ക് നമുക്ക് ഒരു പെര്‍ഫെക്ട് ലുക്ക് നൽകുന്നു. ലുക്ക് മാത്രമല്ല, ചര്‍മസംരക്ഷണവും മേക്കപ്പിലൂടെ നടക്കും.മേക്കപ്പ് ഉൽപ്പന്നങ്ങളിൽ അടങ്ങിയ ചേരുവകൾ ചർമത്തിലെ ജലാംശം നിലനിർത്താനും സംരക്ഷിക്കാനും സഹായിക്കുന്നു.
കൃത്യമായ ചര്‍മസംക്ഷണ ദിനചര്യ പിന്തുടരാതെയും ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും, ചര്‍മം വരണ്ടതാക്കും, പതിവായി മേക്കപ്പ് ഇടുന്നത് ചര്‍മം പെട്ടെന്ന് പ്രായമാകാന്‍ കാരണമാകും.
മേക്കപ്പ് ഉപയോഗിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവ നീക്കം ചെയ്യുന്നത്. ശരിയായ രീതിയില്‍ മേക്കപ്പ് നീക്കം ചെയ്യാത്തത് ചര്‍മത്തില്‍ അവ അടിഞ്ഞു കൂടാനും ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാനും ചര്‍മപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാനും കാരണമാകും.
ഡബിള്‍ ക്ലെന്‍സിങ്
മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ എപ്പോഴും ഡബിള്‍ ക്ലെന്‍സിങ് ചെയ്യാന്‍ മറക്കരുത്. ദീര്‍ഘ നേരം മേക്കപ്പ് ഉപയോഗിക്കുന്നത് അവ ചര്‍മത്തില്‍ ആഴത്തില്‍ പതിയാന്‍ കാരണമാകും. ഡബിള്‍ ക്ലെന്‍സിങ്ങിലൂടെ ഇത് ഒഴിവാക്കാന്‍ സാധിക്കും.
മേക്കപ്പ് എത്ര നേരം ഉപയോഗിക്കാം
ചര്‍മത്തിന്‍റെ സ്വഭാവം, ഉല്‍ന്നങ്ങളുടെ ഗുണനിലവാരം, മലിനീകരണം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് മേക്കപ്പ് ഉപയോഗിക്കുന്നതിന്‍റെ ദൈര്‍ഘ്യം തീരുമാനിക്കുകയെങ്കിലും എട്ട് മുതല്‍ 12 മണിക്കൂര്‍ വരെയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
മേക്കപ്പ് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേക്കപ്പിനായി ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ ചര്‍മത്തിന് യോജിക്കുന്നതാണെന്നും ഉറപ്പാക്കുക.
ദിവസം മുഴുവൻ മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.
ഇടക്കാലത്ത് മേക്കപ്പ് പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
ആഴ്ചയിൽ ഒരിക്കൽ എക്സ്ഫോളിയേഷനും മാസ്ക്കിങ്ങും ഉൾപ്പെടുത്താൻ മറക്കരുത്