ചിയ സീഡ് എത്ര നേരം കുതിർക്കണം

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ഏറ്റവും അധികം ട്രെൻഡിങ് ആയ ഒന്നാണ് ചിയാ സീഡ്.

Soaked Chia seed | Pinterest

പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കള്‍, ഒമേഗ -3 ഫാറ്റി ആസിഡ്, വിറ്റിമിനുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ചിയ സീഡ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Soaked Chia seed | Pinterest

വെള്ളത്തില്‍ കുതിര്‍ത്ത വെച്ച ശേഷമാണ് ചിയ സീഡ്സ് ഉപയോഗിക്കേണ്ടത്.

Soaked Chia seed | Pinterest

എന്നാല്‍ എത്ര സമയം ചിയ സീഡ്സ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കണമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്.

Soaked Chia seed | Pinterest

ചിയ വിത്തുകള്‍ തലേന്ന് രാത്രി മുഴുവന്‍ അതായത് 8 മുതല്‍ 12 മണിക്കൂര്‍ കുതിര്‍ത്ത് വെച്ച ശേഷം ഉപയോഗിക്കുന്നതാണ് അവയുടെ മുഴുവന്‍ ഗുണങ്ങള്‍ ലഭിക്കാന്‍ ഏറ്റവും നല്ലത്.

Soaked Chia seed | Pinterest

എട്ട് മുതല്‍ 12 മണിക്കൂര്‍ ചിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നത് അവരുടെ പോഷകമൂല്യം വര്‍ധിപ്പിക്കും. ഇത് ശരീരത്തില്‍ ജലാശം നിലനിര്‍ത്താന്‍ സഹായിക്കും.

Soaked Chia seed | Pinterest

വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചിയ വിത്തുകള്‍ കഴിക്കുന്നത് അവയില്‍ അടങ്ങിയ ഹൈറ്റിക് ആസിഡ് ശരീരത്തില്‍ എത്താനും ഇത് ദഹനത്തിന് സഹായിക്കുകയും ചെയ്യും.

Soaked Chia seed | Pinterest

ചിയ വിത്തുകള്‍ വെള്ളത്തില്‍ ശരിയായ രീതിയില്‍ കുതിര്‍ക്കാതെ കഴിക്കുന്നത് ദഹനക്കേട്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ ഇവ തൊണ്ടയില്‍ കുരുങ്ങാനും സാധ്യതയുണ്ട്

Soaked Chia seed | Pinterest

സ്മൂത്തി ഉണ്ടാക്കുമ്പോള്‍ ചിയ വിത്തുകള്‍ കുതിര്‍ക്കേണ്ട ആവശ്യമില്ല. നേരിട്ട് മിക്‌സിയില്‍ മറ്റ് ചേരുവയ്‌ക്കൊപ്പം ചേര്‍ക്കാം.

Chia seed smoothie | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File