കാച്ചിയ മോര് എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?

സമകാലിക മലയാളം ഡെസ്ക്

ശരിയായി തണുപ്പിച്ച് ഫ്രിഡ്ജിൽ വെച്ചാൽ കാച്ചിയ മോര് സാധാരണയായി 2 മുതൽ 3 ദിവസം വരെ സുരക്ഷിതമായി ഉപയോഗിക്കാം. കൂടുതൽ ദിവസങ്ങൾ വെച്ചാൽ രുചിയിലും ഗുണത്തിലും മാറ്റം വരാം.

Kazchiya Moru | Pinterest

മോര് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ

മോര് പൂർണമായി തണുത്തതിന് ശേഷം മാത്രം അടച്ച പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ എയർടൈറ്റ് കണ്ടെയിനർ ഉപയോഗിക്കുന്നത് നല്ലതാണ്.

Kachiya Moru | Pinterest

വീണ്ടും വീണ്ടും പുറത്തെടുക്കരുത്

ഓരോ തവണയും പുറത്തെടുത്ത് കൂടുതൽ നേരം വയ്ക്കുന്നത് മോര് പെട്ടെന്ന് കെടാൻ കാരണമാകും. ആവശ്യത്തിന് മാത്രം എടുത്ത് ഉപയോഗിക്കുക.

Kachiya Moru | Pinterest

മോര് മോശമായോ?

  • അമിത പുളിപ്പ്, ദുര്‍ഗന്ധം

  • മുകളിലായി വെള്ളം വേർപെടൽ

  • നിറമാറ്റം, കട്ടപിടിക്കൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ അത് ഉപയോഗിക്കരുത്.

Kachiya Moru | Pinterest

ഉപ്പ് ചേർത്താൽ കൂടുതൽ നാൾ ഇരിക്കും

കുറച്ച് ഉപ്പും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് കാച്ചിയ മോര് സൂക്ഷിക്കുമ്പോൾ രുചിയും പുതുമയും കുറച്ചുകൂടി നിലനിൽക്കും.

Kachiya Moru | Pinterest

ചൂടുകാലാവസ്ഥയിൽ കാച്ചിയ മോര് 2–3 മണിക്കൂറിൽ കൂടുതൽ പുറത്തുവെക്കരുത്. അതിന് ശേഷം പുളിക്കുകയും കെടുകയും ചെയ്യാം.

Kachiya Moru | Pinterest

മോര് വൃത്തിയായ സ്പൂൺ ഉപയോഗിച്ച് മാത്രം എടുക്കുക. പഴകിയ മോര് വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ശരീരത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും കാച്ചിയ മോര് സഹായിക്കും.

Kachiya Moru | Pinterest
samakalika | file