ഇറച്ചി എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

സമകാലിക മലയാളം ഡെസ്ക്

കേടുവരാതിരിക്കാന്‍ പലരും ഇറച്ചി ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ ഓരോതരം ഇറച്ചിയും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പല തരത്തിലുള്ള സമയ പരിധിയുണ്ട്. മിക്കവരും ഇത് ശ്രദ്ധിക്കാറില്ല.

പ്രതീകാത്മക ചിത്രം | Pinterest

ഇറച്ചികൾ ദിവസങ്ങളോളം വെക്കുന്നതിലൂടെ രാസമാററം സംഭവിച്ച് ആരോഗ്യത്തിന് ഹാനികരമായി തീരാം. ചിലതില്‍‍ ബാക്ടീരിയകള്‍ വളരാം. അത് പിന്നീട് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാവും.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ ഇറച്ചിയും എത്രകാലം ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഗ്രൗണ്ട് മീറ്റ്‌

പൗള്‍ട്രി പോര്‍ക്ക്‌, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റില്‍ ഉൾപ്പെടുന്നത്. ഇവ കൂടിയാല്‍ രണ്ടു ദിവസം മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളൂ. പാകം ചെയ്ത ശേഷമാണെങ്കില്‍ നാലു ദിവസം വരെ വെക്കാം.

Ground meat | Pinterest

റോ പൗള്‍ട്രി

ഇത് ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. എന്നാല്‍ സീറോ ഡിഗ്രിയില്‍ ഇവ ഒരു വര്‍ഷം വരെ ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്

Raw poultry meat | Pinterest

സോസേജുകള്‍

സംസ്കരിക്കാത്ത സോസേജുകള്‍ ഒരു ദിവസത്തിനുള്ളിലും സംസ്കരിച്ചവ ഒരാഴ്ചയ്ക്കുള്ളിലും കഴിക്കണം. എന്നാല്‍ ഫ്രീസ് ചെയ്താണ് വെക്കുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കേടാകാതിരിക്കും

sausage | Pinterest

ഹോട്ട് ഡോഗ്സ്

ഹോട്ട് ഡോഗ്സ് രണ്ടാഴ്ചയോളം കേടു കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രീസറിലാണെങ്കില്‍ ഒരു മാസം വരെ വെക്കാന്‍ കഴിയും

Hot dog | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File