സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ചിക്കൻ വിഭവങ്ങൾ.
ചിക്കൻ പാകം ചെയ്ത് ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങളോളം ഉപയോഗിക്കുന്ന രീതി പലർക്കുമുണ്ട്.
എന്നാൽ, പാകം ചെയ്ത ചിക്കൻ എത്ര ദിവസം വരെ സുരക്ഷിതമായി ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് മിക്ക അളുകൾക്കും അറിയില്ല.
പാകം ചെയ്ത ചിക്കൻ വിഭവങ്ങൾ 40°F (4°C) അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം.
ഈ താപനിലയിൽ 3 മുതൽ 4 ദിവസം വരെ മാത്രമേ സുരക്ഷിതമായി ചിക്കൻ ഉപയോഗിക്കാൻ സാധിക്കൂ.
ഈ സമയപരിധിക്ക് ശേഷം ചിക്കനിൽ ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുണ്ട്.
രുചിയിലോ ഗന്ധത്തിലോ മാറ്റം തോന്നിയില്ലെങ്കിൽ പോലും നാല് ദിവസത്തിന് ശേഷം ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.
അതേസമയം ചിക്കൻ പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം. ചൂടാറാൻ വേണ്ടി കൂടുതൽ സമയം പുറത്ത് വെക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates