ദിവസം എത്ര മുട്ട കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മുട്ട.

Eggs | Pinterest

എന്നാല്‍ ഒരു ദിവസം ധാരാളം മുട്ട കഴിക്കുന്നതും ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

Eggs | Pinterest

അതിനാൽ ദിവസവും എത്ര മുട്ടകൾ കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് നോക്കാം

Eggs | Pinterest

മുട്ട മെറ്റബോളിസത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും പ്രധാനമായ ഇരുമ്പ്, സിങ്ക്, കോളിൻ തുടങ്ങിയ അവശ്യ സൂക്ഷ്മ പോഷകങ്ങളും നൽകുന്നു. മിതമായ അളവിൽ ദിവസവും കഴിക്കുമ്പോൾ മുട്ട ഏറെ ആരോ​ഗ്യകരമാണ്.

Eggs | Pinterest

വളരെയധികം മുട്ട കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പലരും കരുതുന്നു. ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ ഏകദേശം 200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു.

Eggs | Pinterest

ദിവസവും ഒരു മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത 11 ശതമാനം കുറയുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും ഇവര്‍ക്ക് കുറയുന്നുവത്രേ.

Eggs | Pinterest

സാധാരണ കൊളസ്‌ട്രോൾ അളവും ഹൃദ്രോഗ സാധ്യതയുമില്ലാത്ത ആരോഗ്യമുള്ള മുതിർന്നവർക്ക്, ഒരു ദിവസം ഒന്ന് മുതൽ രണ്ട് വരെ മുഴുവനായും മുട്ട കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

Eggs | Pinterest

വളരെ സജീവമായ വ്യക്തികൾക്കോ ​​കായികതാരങ്ങൾക്കോ, പ്രോട്ടീൻ ആവശ്യകത വർദ്ധിക്കുന്നതിനാൽ ഒരു ദിവസം മൂന്ന് മുട്ടകൾ വരെ കഴിക്കുന്നത് ഉചിതമായിരിക്കും.

Eggs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File