സമകാലിക മലയാളം ഡെസ്ക്
ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ഒരൊറ്റ മുട്ടയില്‍ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്റെ സമ്പൂര്‍ണ്ണ ഉറവിടമായ ഇത്, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, മറ്റ് നിരവധി ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
മുട്ടയുടെ മഞ്ഞക്കരുവില്‍ ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അടങ്ങിയതിനാൽ ഒരു ദിവസം വളരെയധികം മുട്ട കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും
ഒരു ദിവസം എത്ര എണ്ണം മുട്ടകള്‍ വരെ ഒരാൾക്ക് സുരക്ഷിതമായി കഴിക്കാം എന്നത് ആ വ്യക്തിയുടെ ആരോഗ്യത്തിന് അനുസരിച്ചായിരിക്കും.
ഒരു ദിവസം നിങ്ങള്‍ക്ക് എത്ര മുട്ടകള്‍ വരെ കഴിക്കാമെന്ന് നോക്കാം.
ശരാശരി ആരോഗ്യമുള്ള ഒരാള്‍ക്ക് ആഴ്ചയില്‍ ഏഴ് മുട്ടകള്‍ വരെ സുരക്ഷിതമായി കഴിക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലോ ഒരു തരത്തിലുമുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവരോ ആണെങ്കില്‍, നിങ്ങള്‍ക്ക് ഒരു ദിവസം 2 മുട്ടകള്‍ വരെ കഴിക്കാം.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ പ്രമേഹമോ ഉള്ളവർ ആഴ്ചയിൽ 3-4 മുട്ടയുടെ മഞ്ഞക്കരു മാത്രമെ ഇവർ കഴിക്കാൻ പാടുള്ളൂ. മഞ്ഞക്കരുവിലെ കൊളസ്ട്രോൾ ചില ആരോഗ്യ അവസ്ഥകളെ കൂടുതൽ വഷളാക്കിയേക്കാം.
കായികതാരങ്ങൾ, ബോഡി ബിൽഡർമാർ എന്നിവർക്ക് പതിവ് എണ്ണത്തിൽ കൂടുതൽ മുട്ട കഴിക്കാം. പക്ഷേ ഇതിനൊപ്പം മറ്റ് പ്രോട്ടീൻ സ്രോതസ്സുകളുമായി മുട്ടയുടെ ഉപഭോഗം സന്തുലിതമാക്കേണ്ടത് പ്രധാനമാണ്.
കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിദിനം 1-2 മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാലും പ്രത്യേക ആരോഗ്യ സ്ഥിതികളോ ആശങ്കയോ ഉള്ളവർ വ്യക്തിഗത ഉപദേശത്തിനായി ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates