സമകാലിക മലയാളം ഡെസ്ക്
പ്രോട്ടീന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍ വിറ്റാമിന്‍ ഇ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ബദാം.
ബദാം ദിവസവും വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യും.
എത്ര സമയാണ് ബദാം കുതിർക്കേണ്ടത് എന്നും, ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ എന്താണെന്നുമുള്ള സംശയം ഇപ്പോഴും ആളുകൾക്കിടയിൽ ഉണ്ട്.
എട്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ബദാം കഴിക്കുന്നതാണ് ഏറെ ആരോഗ്യകരം. ഇത് ഫൈറ്റിക് ആസിഡിന്റെ അളവു കുറയാനും കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ബദാമില്‍ അടങ്ങിയ വിറ്റാമിന്‍ ഇ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ വിറ്റാമിന്‍ ഇയുടെ ജൈവ ലഭ്യത കൂടുന്നു.
ബദാം ദിവസവും കുതിര്‍ത്തു കഴിക്കുന്നത് അവയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് ചര്‍മത്തില്‍ ഈര്‍പ്പമുള്ളതാക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
കുതിര്‍ത്ത ബദാമില്‍ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates