സമകാലിക മലയാളം ഡെസ്ക്
ഒരാൾക്ക് എത്ര ടവലുകൾ വേണം?
മിക്കവാറും ആളുകൾ ഒരേ ടവൽ ദിവങ്ങളോളം ഉപയോഗിക്കുന്നവരാണ്. എന്നാൽ വ്യക്തിശുചിത്വത്തിന് ഓരോ വ്യക്തിക്കും കുറഞ്ഞത് 3 മുതൽ 4 വരെ ടവലുകൾ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
കുളി കഴിഞ്ഞുള്ള ബാത്ത് ടവൽ
ശരീരം തുടയ്ക്കാൻ പ്രത്യേകം ഒരു വലിയ ബാത്ത് ടവൽ വേണം. ഇത് ദിവസേന ഉപയോഗിക്കുന്നതിനാൽ 2–3 ഉപയോഗത്തിന് ശേഷം കഴുകുന്നത് നല്ലതാണ്.
മുഖത്തിന് പ്രത്യേക ടവൽ
മുഖം തുടയ്ക്കാൻ ബാത്ത് ടവൽ ഉപയോഗിക്കരുത്. മുഖത്തെ ചർമം കൂടുതൽ സെൻസിറ്റീവായതിനാൽ ചെറിയതും വൃത്തിയുള്ളതുമായ പ്രത്യേക ഫേസ് ടവൽ ഉപയോഗിക്കുക.
ഒരേ ടവൽ എല്ലാവരും ഉപയോഗിക്കരുത്
വീട്ടിലുള്ളവർ തമ്മിൽ ടവൽ പങ്കുവെക്കുന്നത് ഫംഗസ്, ചർമരോഗങ്ങൾ, അണുബാധകൾ എന്നിവ പകരാനുള്ള സാധ്യത വർധിപ്പിക്കും.
നനഞ്ഞ ടവൽ അപകടകാരി
ഉപയോഗിച്ച ടവൽ നനഞ്ഞ നിലയിൽ കിടക്കുകയാണെങ്കിൽ ബാക്ടീരിയയും പൂപ്പലും വേഗത്തിൽ വളരാം. ഉപയോഗ ശേഷം വെയിലത്തോ വായുസഞ്ചാരമുള്ള സ്ഥലത്തോ ഉണക്കണം.
ടവൽ എപ്പോൾ മാറ്റണം?
ടവൽ കട്ടിയായി മാറുകയോ ദുർഗന്ധം ഉണ്ടാകുകയോ ചെയ്താൽ പുതിയ ടവൽ വാങ്ങേണ്ട സമയമായെന്ന് മനസ്സിലാക്കുക.
മഴക്കാലത്ത് കൂടുതൽ ശ്രദ്ധ
മഴക്കാലത്ത് ടവലുകൾ പൂർണമായി ഉണങ്ങാതെ വരാം. അതിനാൽ അധിക ടവലുകൾ കരുതുകയും ഇടയ്ക്കിടെ കഴുകുകയും ചെയ്യുന്നത് ആരോഗ്യകരമാണ്.
വൃത്തിയുള്ള ടവൽ ഉപയോഗിക്കുന്നത് ചെറിയ കാര്യമെന്ന് തോന്നാമെങ്കിലും, അത് ചർമാരോഗ്യത്തിനും വ്യക്തിശുചിത്വത്തിനും വളരെ പ്രധാനപ്പെട്ട ശീലമാണ്.