ദിവസവും എത്ര ഡ്രൈ ഫ്രൂട്ട്‌സും നട്സും കഴിക്കാം?

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഡ്രൈ ഫ്രൂട്ട്‌സും നട്സും

Dried fruits and nuts | Pinterest

ഇത് ഊർജ്ജം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Dried fruits and nuts | Pinterest

വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓർമശക്തി, ശ്രദ്ധ, ബുദ്ധിപരമായ കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുകയും ദീർഘനേരം നിലനിൽക്കുന്ന ഊർജ്ജം നൽകുകയും ചെയ്യുന്നു

Dried fruits and nuts | Pinterest

ആരോഗ്യമുള്ള ഒരാൾക്ക് ഒരു ദിവസം 20-30 ഗ്രാം വരെയാണ് സാധാരണയായി കഴിക്കാൻ പറ്റുക. ഇത് ഏകദേശം ഒരു ചെറിയ കൈ നിറയെ വരുന്ന അളവാണ്.

Dried fruits and nuts | Pinterest

ഈ അളവിൽ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും അധിക കലോറി ശരീരത്തിൽ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാം.

Dried fruits and nuts | Pinterest

ഉണങ്ങിയ പഴങ്ങളിൽ കലോറി കൂടുതലായതിനാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.

Dried fruits and nuts | Pinterest

ഓരോ ഡ്രൈ ഫ്രൂട്ട്‌സും നട്സും എത്ര എണ്ണം വീതം കഴിക്കാമെന്ന് നോക്കാം

  • ബദാം 4 മുതൽ 7 എണ്ണം (കുതിർത്തത്)

  • കശുവണ്ടി 4 മുതൽ 5 എണ്ണം

  • വാൾനട്ട് 2 മുതൽ 4 എണ്ണം (മുഴുവനായത്)

  • ഈന്തപ്പഴം 1 മുതൽ 2 എണ്ണം വരെ

  • ഉണക്കമുന്തിരി 10 മുതൽ 15 എണ്ണം വരെ

  • അത്തിപ്പഴം 1 മുതൽ 2 എണ്ണം വരെ

  • പിസ്ത 5 മുതൽ 10 എണ്ണം വരെ

Dried fruits and nuts | AI Generated

ഉപ്പ് ചേർത്ത നട്‌സുകൾ ഒഴിവാക്കണം. ഇത് സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ വ്യക്തിയുടെയും ആരോഗ്യനില അനുസരിച്ച് അളവിൽ മാറ്റങ്ങൾ വരാം.

Dried fruits and nuts | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File