ഒരു ദിവസം എത്ര പാൽ കുടിക്കാം?

സമകാലിക മലയാളം ഡെസ്ക്

പാൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്.

Milk | Pinterest

കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയാൽ സമ്പന്നമാണ് പാൽ.

Milk | Pinterest

എന്നാൽ ആരോ​ഗ്യകരമാണെന്ന് കരുതി അമിതമായി പാൽ കുടിക്കുന്നത് അനാവശ്യ കലോറി ശരീരത്തിലെത്താനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

Milk | Pinterest

ആരോ​ഗ്യവാനായ ഒരു മുതിർന്ന വ്യക്തിയ്ക്ക് ഒരു ദിവസം 1-3 കപ്പ് പാൽ കുടിക്കാം.

Milk

9 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ദിവസവും 3 കപ്പ് വരെ പാൽ കുടിക്കാം. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം നൽകുന്നു.

Milk

രാവിലെയും വൈകുന്നേരവും എന്ന രീതിയിൽ പാൽ കുടിക്കുന്നത് ക്രമീകരിക്കുന്നതാണ് നല്ലത്.

Milk | Pinterest

ആരോ​ഗ്യത്തിന് നല്ലതെന്ന് കരുതി പാൽ അമിതമായി കുടിക്കരുത്. ഇത് ചിലരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

Milk | Pinterest

അമിതമായി പാൽ കുടിക്കുന്നത് കിഡ്നി സ്റ്റോൺ ഉള്ളവർക്കും നല്ലതല്ല. കാരണം കാൽസ്യം അമിതമായി ശരീരത്തിൽ എത്താൻ പാൽ കാരണമാകും.

Milk | Pinterest

പാലിൽ സ്വാഭാവിക ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്, അവ അമിതമായി കഴിച്ചാൽ ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം.

Milk | Pexels

ആരോ​ഗ്യനില,പ്രായം ഉൾപ്പെടെയുള്ളവ പരി​ഗണിക്കുമ്പോൾ പല ആളുകൾക്കും പല രീതിയിലാകും അളവ് നിശ്ചയിക്കേണ്ടത്.അതുകൊണ്ട് ഒരു ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതാണ്.

Milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File